Connect with us

Hi, what are you looking for?

CHUTTUVATTOM

കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം സ്വാഗതാർഹം: കെ.എ.റ്റി.എസ്.എ

കാക്കനാട്: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ എൽ.എഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കർഷക ക്ഷേമനിധി ബോർഡ്‌ രൂപീകരണം സ്വാഗതാർഹമെന്ന് കെ.എ.റ്റി.എസ്.എ 46-ാം എറണാകുളം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.ഹരീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ശ്രീജി തോമസ്സ്, ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.ബ്രന്മഗോപാലൻ സമരസമിതി കൺവീനർ പി.എ.ഹുസൈൻ, കെ.എ.റ്റി.എസ്.എ സംസ്ഥാന പ്രസിഡന്റ് കെ.പി.സുനിൽകുമാർ, വനിതാ കമ്മിറ്റി സെക്രട്ടറി എൻ.സിന്ധു, സെക്രട്ടിയേറ്റംഗം വർഗ്ഗീസ് കുട്ടി തോമസ്സ്, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.ജിബി, കെ.പി.വത്സമ്മ, ടി.വേലായുധൻ നായർ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി കെ.എ.സജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എഫ്. പ്രിജിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കൃഷി അസിസ്റ്റന്റ്മാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ സ്പെഷ്യൽ റൂൾസും, പുന:സംഘടനയും സമയബന്ധിതമായി നടപ്പിലാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി അരുൺ പരുത്തിപ്പാറ(പ്രസിഡന്റ്) സലിമോൻ പി.എസ്, ഇ.പി.സാജു(വൈസ്.പ്രസി) എം.ആർ.രതീഷ്(സെക്രട്ടി റി)കെ.എം.ശ്രീകുമാർ, പി.ആർ. നികേഷ്(ജോ. സെക്രട്ടറി) കെ.എഫ് പ്രിജിൽ ട്രഷറർ എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like