SPORTS
കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം റോട്ടറി ക്ലബ് ഓവറോൾ ജേതാക്കളായി.

കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ-ദൊ അസോസിയേഷൻ പെരുമ്പാവൂർ, വെങ്ങോല പൂനൂർ മഹാദേവ മണ്ഡല ആഡിറ്റോറിയത്തിൽ ഒക്ടോബർ 5,6 തീയതികളിൽ സംഘടിപ്പിച്ച 40-മത് എറണാകുളം ജില്ലാ ജൂനിയർ, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടു വിഭാഗങ്ങളിലും കോതമംഗലം റോട്ടറി ക്ലബ് ഓവറോൾ ജേതാക്കളായി. റോട്ടറി ഭവനിൽ ചേർന്ന അനുമോദന യോഗത്തിൽ മുഖ്യ പരിശീലകൻ ജോയി പോളിനേയും കളിക്കാരെയും ക്ലബ് പ്രസിഡന്റ് ജിബുമോൻ വറുഗീസ് കരാട്ടെ ക്ലബ് പ്രസിഡന്റ് Rtn അഡ്വ.കെ ഐ ജേക്കബ്, സെക്രട്ടറി Rtn Dr ദീപക് എൽദോ ബാബു എന്നിവർ ചേർന്ന് അനുമോദിച്ചു. ഉണ്ണിക്കുട്ടൻ കെ എസ്, ബിജു എം കെ,സീന തങ്കച്ചൻ,രജനി ജിതേഷ്, എന്നിവർ പ്രസംഗിച്ചു. കരാട്ടെ ക്ലബ് സെക്രട്ടറി ആൻ മരിയ ഷാജൻ സ്വാഗതവും പരിശീലകൻ ജോയി പോൾ കൃതജ്ഞതയും പറഞ്ഞു.
SPORTS
വൈകല്യം മറന്ന് പഞ്ച ഗുസ്തിയിൽ അൽത്താഫിന് സ്വർണ്ണം

കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അൽത്താഫിനു സ്വർണ്ണം.80-90 കിലോ പാര വിഭാഗത്തിലാണ് അൽത്താഫ് ജേതാവായത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ വെള്ളിയും, ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.
65% വലതു കാലിനും, കൈക്കുമുള്ള തന്റെ ശാരീരിക വെല്ലുവിളിയെ കൈകരുത്തിലൂടെ വിജയമാക്കിയ അൽത്താഫ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വാകപറ്റ വീട്ടിൽ സെമീർ – ഷെജീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് .കോലഞ്ചേരിയിൽ വച്ചു നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ്, പാര വിഭാഗങ്ങളിലായി ആയിരത്തിൽ പരം താരങ്ങളാണ് തങ്ങളുടെ കൈകരുത്ത് പ്രകടിപ്പിച്ചത്.കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചു നടന്ന അന്തർ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുവെങ്കിലും യാത്രയിനത്തിലും മറ്റും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നതിനാൽ പിന്മാറുകയായിരുന്നു.
മികച്ച ചിത്രകാരനും, സൈക്കിളിങ് താരവുമായ അൽത്താഫ് മെയ് മാസത്തിൽ കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തിളക്കമാർന്ന നേട്ടം കൈവരിച്ച അൽത്താഫിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.
ചിത്രം : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് അൽത്താഫ്.
SPORTS
ലോകത്തുള്ള സർവ്വ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു മതമാണ് സ്പോർട്സ് : വി എ മൊയ്‌ദീൻ നൈന ഐ ആർ എസ്

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ്, ജി വി രാജാ അവാർഡ് ജേതാവ് വി എ മൊയ്‌ദീൻ നൈന ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സാഹോദര്യവും വളർത്തിയെടുക്കുവാനുള്ള വേദിയാകണം സ്പോർട്സ് മേളകളെന്നും മൂല്യാധിഷ്ഠിതമായ സ്പോർട്സ് സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ആത്മാർത്ഥതയും, ആത്മ സമർപ്പണവും സ്പോർട്സ്മാന്റെ മുഖമുദ്രകളായിരിക്കണമെന്നും ഇവയെല്ലാം ആത്മവിശ്വാസവും അതിജീവനവും കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മിഷണറുമായിരുന്നു അദ്ദേഹം.
സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചു.സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ നയനാ ഷാജി മേക്കുന്നേൽ സ്വാഗതവും പ്രൈമറി വിഭാഗം കോ – ഓഡിനേറ്റർ അനിലാ മേരി സാം നന്ദിയും രേഖപ്പെടുത്തി.
ചിത്രം : എം എ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ് വി എ മൊയ്‌ദീൻ നൈന ഉദ്ഘാടനം ചെയ്യുന്നു.ഇടത്തു നിന്ന് ജോയ് പോൾ, അനിലാ മേരി സാം,ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളായ ആരൺ മനോജ്. നെവിൻ പോൾ. ജോഷ്വാ എൽദോ അരവിന്ദ്, ആൻ മരിയ ഗ്രിഗി, വിഷ്ണു റെജി (ആർച്ചറി കോച്ച് )സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് എന്നിവർ സമീപം.
SPORTS
എം. ജി യൂണിവേഴ്സിറ്റി ക്രോസ് കൺട്രി മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കി എം. എ. കോളേജ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന 40 – മത് എം. ജി. യൂണിവേഴ്സിറ്റി പുരുഷ – വനിതാ ക്രോസ് കൺട്രി മത്സരത്തിൽ ഇരു വിഭാഗങ്ങളിലും വിജയിച്ച് താരരാജാക്കന്മാരായി എം. എ. കോളേജ്. 2016 മുതൽ തുടർച്ചയായി 7 വർഷക്കാലം പുരുഷ വിഭാഗം ചാമ്പ്യൻമാരാണ് കോതമംഗലം എം. എ. കോളേജ്.വനിതാ വിഭാഗത്തിൽ ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെയും, പാലാ അൽഫോൺസായുടെയും കുത്തകയായിരുന്ന കിരീടം ചരിത്ര വിജയത്തിലൂടെ എം. എ. കോളേജിന്റെ പെൺ കരുത്തുകൾ ഇത്തവണ സ്വന്തമാക്കി. ഡോ. ജോർജ് ഇമ്മാനുവൽ ആണ് മുഖ്യ പരീശീലകൻ.10 ൽ പരം കോളേജ് ടീമുകളിൽ നിന്നായി 60ൽ പരം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ കോതമംഗലം എം. എ. കോളേജ് ഒന്നാം സ്ഥാനം കരസ്തമാക്കിയപ്പോൾ, എസ് ബി. കോളേജ് ചെങ്ങനാശ്ശേരി രണ്ടാമതും, സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് രണ്ടാമതും, ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജ് മൂന്നാം സ്ഥാനവും നേടി.
വ്യകതിഗത പുരുഷ വിഭാഗം മത്സരത്തിൽ ആനന്ദ് കൃഷ്ണ കെ, ഷെറിൻ ജോസ്, സുജീഷ് എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. മൂവരും എം. എ. കോളേജ് താരങ്ങൾ ആണ്. വനിതാ വിഭാഗത്തിൽ കോതമംഗലം എം. എ. കോളേജിന്റെ ശ്വേത കെ, അൻസ് മരിയ തോമസ്എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചെങ്ങനാശ്ശേരി അസംപ്‌ഷൻ കോളേജിന്റെ അഞ്ജു മുരുകനാണ് മൂന്നാം സ്ഥാനം. ക്രോസ് കൺട്രി മത്സരത്തിൽ മിന്നും വിജയം നേടിയ കായിക താരങ്ങളെയും, പരിശീലകൻ ഡോ. ജോർജ് ഇമ്മാനുവലിനെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി, കായികാദ്യപിക സ്വാതി കെ. കെ എന്നിവർ അഭിനന്ദിച്ചു
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
You must be logged in to post a comment Login