കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരക്കുന്നം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ള ജീവ കർഷക ഉല്പാദക സംഘത്തിൻ്റെ ഉത്ഘാടനം
ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ഇടുക്കി എം പി. അഡ്വ. ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ.തോമസ് പറയിടം ആമുഖ സന്ദേശവും കേരള സോഷ്യൽ സർവ്വീസ് ഫോറം സംസ്ഥാന ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ മുഖ്യ പ്രഭാഷണവും നടത്തി. കോതമംഗലം രുപത വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ, കോതമംഗലം മുനിസിപ്പൽ കൗൺസിലർ സിജു എബ്രാഹം , ഫാ.ജോസഫ് മുളഞ്ഞിനാനി, കൃഷി അസി. ഡയറക്ടർ വി.പി.സിന്ധു, വ്യവസായ വികസന ഓഫീസർ ജിയോ ജോസ് ,തൊടുപുഴ കാഡ്സ് ഡയറക്ടർ ആൻ്റണി കണ്ടിരിക്കൽ എന്നിവർ പ്രസംഗിച്ചു. FPO പ്രസിഡന്റ് ഫ്രാൻസിസ് കാവുംപുറം സ്വാഗതവും, കാരക്കുന്നം പള്ളിവികാരി ഫാ. ജോസഫ് വെള്ളിയാoതടത്തിൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കർഷക സെമിനാർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ദിലീപ് കുമാർ ടി. ഉത്ഘാടനം ചെയ്തു. ദീപ റ്റി .ഒ ,സാജു, ഈ. പി , രാജേന്ദ്രൻ എം. എൻ , ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ജിജോ പോൾ വിഷയം അവതരിപ്പിച്ചു. സന്തോഷ് കൊറ്റം സ്വാഗതവും സിറിയക് പൂത്താംകുന്നേൽ നന്ദിയും പറഞ്ഞു. സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള ഡ്രയർ യൂണിറ്റിൽ ചക്ക , കപ്പ, തേങ്ങ, പൈനാപ്പിൽ , വാഴക്ക, മറ്റു പച്ചക്കറികൾ എന്നിവയുടെ പ്രോസസിംഗ് നടത്തും. പച്ചക്കപ്പ ഒരു ദിവസം 1000 കിലോ വരെ ഈ യൂണിറ്റിൽ പ്രോസസ് ചെയ്യാൻ കഴിയും. ഈ യൂണിറ്റിൽ വെളിച്ചെണ്ണ, അരിപ്പൊടി, ഗോതമ്പു പൊടി, കറി പൗഡറുകൾ എന്നിവ ഉടനെ ഉത്പാദനം ആരംഭിക്കുമെന്ന് KSSS ഡയറക്ടർ ഫാ.തോമസ് പറയിടം പറഞ്ഞു.