Connect with us

Hi, what are you looking for?

CRIME

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കോട്ടപ്പടിക്കാരൻ പോലീസ് പിടിയിൽ

കോട്ടപ്പടി : മൂന്ന് മാസം പ്രായമുള്ള രണ്ട് കഞ്ചാവ്‌ചെടികൾ നട്ട് വളർത്തിയ കോട്ടപ്പടി വടാശ്ശേരി വെള്ളാരപ്പിള്ളി വീട്ടിൽ വാസുവിന്റെ മകൻ സൂരജ് (34) നെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് രാവിലെ പെരുമ്പാവൂർ DYSP‌ ബിജുമോന് ലഭിച്ച രഹസ്യ സന്ദേശമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഈ വിവരം കോട്ടപ്പടി ഇൻസ്‌പെക്ടർ സി. ശ്രീജിത്തിനെ അറിയിക്കുകയും , തുടർന്ന് നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടുവാൻ സഹായമായത്. വടാശ്ശേരിയിലെ ഒരു കുടുംബ ക്ഷേത്രത്തിനോട് ചേർന്നുള്ള കപ്പ നട്ടിരിക്കുന്ന സ്ഥലത്തിന് സമീപമുള്ള പുരയിടത്തിലാണ് കഞ്ചാവ് ചെടി പോലെ തോന്നിക്കുന്ന ഒരു ചെടി നിൽക്കുന്നതായി കണ്ടത്തുകയും, ചെടി കഞ്ചാവാണെന്ന് സ്ഥിതീകരിക്കുകയുമായിരുന്നു. ചെടി പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊറോണ കാലത്തു ഒരു രസത്തിന് വേണ്ടി വളർത്തിയതാണ് എന്നാണ് സൂരജ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കോട്ടപ്പടി പോലീസ് സ്റ്റേഷൻ SHO ഇൻസ്‌പെക്ടർ സി.ശ്രീജിത്ത് , SI മാരായ എൽദോ സി.കെ , സാബു എം. പീറ്റർ, ASI സിദ്ധിക്ക് കെ.എം , SCPO മാരായ സാബു ജോൺ , അനീഷ് കുര്യാക്കോസ്, പ്രദീപ് കുമാർ, CPO മാരായ അഭിലാഷ് എം.എം , ലിജേഷ് എം.ആർ, ജിജോ വര്ഗീസ് , രഞ്ജിത് എം.ആർ തുടങ്ങിയവർ റെയ്‌ഡിൽ പങ്കെടുത്തു.

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ പ്ലീസ് Join കോതമംഗലം വാർത്ത whatsapp ഗ്രൂപ്പ്..

https://chat.whatsapp.com/KCMfwa9yfXm04AbULBT4x3

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...