കോതമംഗലം : തിരുവനന്തപുരം കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമ ശ്രേഷ്ഠ അവാർഡ് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ.സി അലക്സിന്. ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർ പേഴ്സൺ ഗീത രാജേന്ദ്രൻ അറിയിച്ചു.
