പെരുമ്പാവൂർ :കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിൽ. മഞ്ഞപ്ര വടക്കുംഭാഗം ഔപ്പാടൻ വീട്ടിൽ സാജു (42) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചീട്ടുകളി സ്ഥലത്തുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംലർഷത്തിൽ ഗുരുതര പരിക്കേറ്റ സുമേഷിനെ ചീട്ടുകളിക്കുകയായിരുന്ന അഞ്ചംഗ സംഘം മഞ്ഞപ്ര ഇറച്ചി മാർക്കറ്റിന് മുമ്പിലെ കടയുടെ സമീപം കിടത്തിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചു. തലയുടെ പിൻഭാഗത്തേറ്റ ക്ഷതമാണ് മരണകാരണം.
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രധാന പ്രതി പിടിയിലാകുന്നത്. സാജുവിനെ സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ഡി.വൈ.എസ്.പി ഇ.പി.റെജി ഇൻസ്പെക്ടർ ബി സന്തോഷ്, എസ് ഐമാരായ സ്റ്റെപ്റ്റോ ജോൺ, ദേവസ്സി, എ എസ് ഐമാരായ അബ്ദുൽ സത്താർ, ബിനു സെബാസ്റ്റ്യൻ, എസ് സി പി ഒ അനിൽകുമാർ സി പി ഒ ഷൈജോ പോൾ. എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)