കോതമംഗലം : മലങ്കര യാക്കോബായ സുറിയാനി സഭയ്ക്ക്, സ്വന്തമായ പള്ളികള്‍ പൈശാചീകമായ മാര്‍ഗങ്ങളിലൂടെ പിടിച്ചെടുക്കുകയും, അഭിവന്ദ്യ തിരുമേനിമാര്‍ , വൈദീകര്‍ , വിശ്വാസികള്‍ , സ്ത്രീകള്‍,കുട്ടികള്‍ എന്നിവരെ, മനുഷ്യത്വ രഹിതമായ രീതിയില്‍, വലിച്ചിഴക്കുകയും തല്ലിച്ചതയ്ക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത കിരാതവും ,ബീഭത്സവും, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും സത്യാഗ്രഹ സമരങ്ങൾ നടത്തുന്ന അഭിവന്ദ്യ പിതാക്കന്മാർക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചു കൊണ്ടും JSOYA കോതമംഗലം മേഖലയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം ഇഞ്ചൂർ മാർ തോമൻ സെഹിയോൻ യാക്കോബായ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. മേഖല വൈദിക വൈസ് പ്രസിഡന്റ് Fr.ബെൻ സ്റ്റീഫൻ കല്ലുങ്കൽ, ജിതിൻ ജോൺ, പോൾ വടക്കുംഭാഗം, എൽദോസ് സ്കറിയ, ബേസിൽ പൗലോസ്, എന്നിവര്‍ പ്രസംഗിച്ചു.
