Connect with us

Hi, what are you looking for?

NEWS

ജോസഫ് ഫൈൻ എൽ പി സ്കൂൾ വേട്ടാമ്പാറ 60-)0 മത് വാർഷികദിനാഘോഷവും, അധ്യാപക രക്ഷകർതൃദിനവും, പാചകപ്പുര ഉദ്ഘാടനവും നടന്നു

കോതമംഗലം: ജോസഫൈൻ എൽ പി സ്കൂൾ വേട്ടാമ്പാറ 60-)0 മത് സ്കൂൾ വാർഷികം ” വജ്ര 2k24″,അധ്യാപക രക്ഷകർതൃദിനവും,എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ജോഷി നിരപ്പേൽ സി എം എഫ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് കലാപ്രതിഭകളെ ആദരിക്കുകയും, വാർഡ് മെമ്പർ സിബി പോൾ എൻഡോമെന്റ് വിതരണവും, മുൻ ബി പി ഒ യും പത്താം വാർഡ് മെമ്പറുമായ എസ് എം അലിയാർ സംയുക്ത ഡയറി പ്രകാശനവും നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് റീന ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി ടി കെ, വാർഡ് മെമ്പർ ബേസിൽ എൽദോസ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് റിട്ട. ഹെഡ്മാസ്റ്ററും , ലൈബ്രറി നേതൃസമിതി കൺവീനറുമായ കെ എ ജോസഫ്, റിട്ട.ഹെഡ്മാസ്റ്റർ ജോസഫ് സി, കോതമംഗലം ബി ആർ സി, സി ആർ സി കോർഡിനേറ്റർ രാജി ഇ വി, പി ടി എ പ്രസിഡന്റ് വിൻസന്റ് വർഗീസ്, എം പി ടി എ പ്രസിഡന്റ് സജിത ജോമോൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സ്റ്റാൻലി കെ എം, വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അക്ഷൈദ് കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അധ്യാപക പ്രതിനിധി മാർവിൻ ബിജു സ്വാഗതവും സ്കൂൾ ലീഡർ കുമാരി ആൻമേരി ജെ കൃതജ്ഞതയും രേഖപ്പെടുത്തി.ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ” കുഞ്ഞരങ്ങ്”,ഗാനം ഓർക്കസ്ട്രാ അവതരിപ്പിക്കുന്ന ഗാനമേളയും നടന്നു.

You May Also Like

NEWS

പ്രതിഭാ സംഗമവും പഠനോപകരണ വിതരവും നടത്തി   കോതമംഗലം: കുട്ടമ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, കുട്ടുമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ് എഡിഎസ് ഉും സംയുക്തമായി നടപ്പാക്കിയ പ്രതിഭാ സംഗമവും പഠനോപകരണ...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടിയില്‍ ജനവാസ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ മുട്ടത്തുപാറ സ്വദേശി പ്രിന്‍സിന്റെ വീടിന്റെ സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ പോര്‍ച്ചിലേക്ക് വാഴ മറിച്ചിടുകയായിരുന്നു. തുടര്‍ന്ന് പറമ്പിലേക്ക് പോയ...

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

NEWS

കോതമംഗലം: വനാതിർത്തി മേഖലകളിൽ ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കോതമംഗലം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ഇന്നലെ ചേർന്ന യോഗത്തിൽ, എല്ലാ വിഷയങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി...

NEWS

കൊച്ചി: മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച നടന്‍ സലിം കുമാര്‍ വിടവാങ്ങി. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാർ ദീർഘനാളായി അസുഖ...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

NEWS

കോതമംഗലം: കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് രശ്മി എൻ.കെ യും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.സ്കൂൾ ഹെഡ്മിസ്ട്രസ്...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

error: Content is protected !!