Connect with us

Hi, what are you looking for?

NEWS

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് അംഗത്തിനുള്ള ജവഹർ പുരസ്കാർ 2024 ഇ എം ഷാജിക്ക്

മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുള്ള ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ജവഹർ പുരസ്കാരം – 2024 ന് പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം ഇ എം ഷാജിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അവാർഡ് സമ്മാനിച്ചു. മുൻ മന്ത്രി അഡ്വ. ആൻറണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു. സ്നേഹാദരവ് സമർപ്പണം അഡ്വ.ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു.

 

ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- ജീവകാരുണ്യ മേഘലയിലെ സമഗ്ര ഇടപെടലുകളാണ് ഷാജിയെ അവാർഡിന് അർഹനാക്കിയത്. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്നും വിജയിച്ച ഷാജി പഞ്ചായത്ത് അംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച ഓണററിയം നാളിതുവരെ വാർഡിലെ നിർദ്ധനരരായ രോഗികൾക്ക് നൽകി.ഇതോടൊപ്പം വീട് നിർമ്മാണം, വീട് അറ്റകുറ്റപണികൾ, വിദ്യാഭ്യാസ അവാർഡ് സമർപ്പണം, ധന സഹായ വിതരണം, സാംസ്കാരിക രംഗത്തെ ഉന്നമനത്തിനായി ലൈബ്രറി നവീകരണം, കാർഷിക മേഖലയുടെ ഉന്നമനത്തിനായി കാർഷിക മേഖലയിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡിന് അർഹനാക്കിയത്. സി കെ ആശ എംഎൽഎ, ബിഷപ്പ് റൈറ്റ് റവ:ഗ്രിഗോറിയോസ് മാർ സ്തെഫാനോസ് ,സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവി മറ്റ് വിവിധ ജന പ്രതിനിതികൾ, സാമൂഹിക പ്രവർത്തകർ മാധ്യമപ്രവർത്തകർ എന്നിവരെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.

പൂവച്ചല്‍ സുധീര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പാളയം രാജൻ. ഭിന്നശേഷി വികസന കോർപ്പറേഷൻ ചെയർമാൻ എം വി ജയ ഡാളി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി,എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഉപദേശക സമിതി ചെയർമാൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ എൽബിആർഎൻ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് അസിഫ്,ജൂറി കമ്മിറ്റി ചെയർമാൻ എം എൻ ഗിരി,ജഗത്മയൻ ചന്ദ്രപുരി, വില്ലറ്റ് കൊറയാ,അയ്യൂബ് മേലേടത്ത് ,സൈദ് സബർമതി ,കെ പി ഹരികുമാർ എന്നിവർ സംസാരിച്ചു. ഷമീജ് കാളികാവ് നന്ദി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം ശ്രീ. ആന്റണി ജോൺ MLA നിർവഹിച്ചു. പീസ് വാലി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ...

NEWS

കോട്ടപ്പടി : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി സമരം ചെയ്യുന്ന നിവാസികളുടെ സമരപ്പന്തൽ കോട്ടപ്പടി ഇടവകാംഗങ്ങൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വക്കഫ് ബോർഡിന്റെ അധി നിവേശത്തിനെതിരെ നടക്കുന്ന സമരം ഇന്ന് മുപ്പതാം ദിവസമാണ്....

NEWS

കോതമംഗലം:മുനമ്പത്തെ ജനങ്ങങ്ങടെ മൗലികാവകാശങ്ങൾ ഹനിക്കരുതെന്ന് പിതൃവേദി ഊന്നുകൽ ഫോറോന കൺവൻഷൻ ആവശ്യപ്പെട്ടു. അതിജിവനത്തിനായുള്ള പോരാട്ടത്തിൽ മുനമ്പം ജനതയോടൊപ്പം ഉണ്ടാകുമെന്നും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി. കോതമംഗലം...

NEWS

  കോതമംഗലം : കോതമംഗലം സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന മൺഡേ മീൽ പ്രോഗ്രാം 10000 ത്തിലധികം രോഗികൾക്ക് ഭക്ഷണം നൽകി കൊണ്ട് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു.കോതമംഗലം മരിയൻ അക്കാദമി...

CRIME

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...

NEWS

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...

NEWS

കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

error: Content is protected !!