കോതമംഗലം : ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷന്റെ ജനസേവ പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുൻ മാനേജിങ് ഡയറക്ട്ടരും,സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനുമായ വി. ജെ. കുര്യൻ ഐ. എ. എസ് ഏറ്റുവാങ്ങി.
25000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പുതുപ്പാടി മരിയൻ അക്കാദമിയിൽ വെച്ച് യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും, കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭിവന്ദ്യ ഡോ.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു .കോതമംഗലം എം. എൽ. എ. ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഷെവ. എം. ഐ. വർഗീസ് അനുസ്മരണവും, കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.മുൻ മന്ത്രി കമാണ്ടർ ടി. യു. കുരുവിള, ഫ്രാൻസിസ് ജോർജ്,എം. പി,മുവാറ്റുപുഴ എം. എൽ. എ. ഡോ. മാത്യു കുഴൽനാടൻ,മുൻ എം. എൽ. എ. സാജു പോൾ,കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ. ടോമി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ. ജി. ജോർജ്, മെമ്പർ ഷെമീർ പനക്കൽ, മരിയൻ അക്കാദമി ഡീൻ പ്രൊഫ. കെ. എം. കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷൻ ചെയർമാൻ ഷെവ. പ്രൊഫ. ബേബി. എം. വർഗീസ് സ്വാഗതവും ഫൌണ്ടേഷൻ സെക്രട്ടറി ഡോ. റെജി. എം. വർഗീസ് പ്രശസ്‌തി പത്ര പാരായണവും, ജോയിന്റ് സെക്രട്ടറി അബി.എം.വർഗീസ് നന്ദിയും അർപ്പിച്ചു.
ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുരസ്കാര ജേതാക്കളെ നമ്മുടെ നാടിന്റെ മുൻപിൽ ഉദാഹരണവ്ത്കരിക്കുമ്പോൾ, അത് വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് പ്രചോതനമാകണം എന്നതാണ് ഈ പുരസ്കാര സമർപണം കൊണ്ട് ഫൌണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
