Connect with us

Hi, what are you looking for?

NEWS

ജെയിംസ് കോറമ്പേലിനെ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആദരിച്ചു

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഭാരവാഹിയായി രജതജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ജെയിംസ് കോറമ്പേലിനെ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആദരിച്ചു
വടാട്ടുപാറ ഇടവകാംഗമായ ജെയിംസ് കോറമ്പേല്‍ ഗ്രാമത്തില്‍ സജീവമായിരുന്ന വ്യാജമദ്യവാറ്റും വിപണനവും തടയുന്നതിനായി ഫാ. ജോസഫ് ചെറിയാന്‍ കോയിക്കക്കുടിയുടേയും വിവിധ സാമൂഹ്യസാംസ്ക്കാരിക സംഘടനകളുടെയും സജീവസഹകരണത്തോടെ 1996ല്‍ പൗരസമിതി രൂപീകരിച്ചു. കരിമ്പാനി വനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍വാറ്റ്കേന്ദ്രം റെയിഡ് നടത്തിച്ചു. നിരവധി ബോധവത്ക്കരണപദ്ധതികള്‍ വഴിയും നിരവധി സമരങ്ങളിലൂടെയും വടാട്ടുപാറയെ വ്യാജമദ്യ നിര്‍മ്മാര്‍ജ്ജന ഗ്രാമമായി പ്രഖ്യാപിക്കുന്നതില്‍ പങ്കാളിയായി. അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ വലിയ സഹകരണവും ലഭിച്ചു. കോതമംഗലം രൂപത മദ്യവര്‍ജ്ജന സമിതി റീജിയണല്‍ പ്രതിനിധി,റിജിണല്‍ ജനറല്‍ സെക്രട്ടറി, മദ്യവര്‍ജന സമിതി രൂപത സെക്രട്ടറി സ്ഥാനങ്ങളില്‍ സേവനം നടത്തി.

1998ല്‍ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി രൂപീകരിച്ചപ്പോള്‍ തൃശൂര്‍ ഉള്‍പ്പെട്ട സംസ്ഥാന മധ്യമേഖല ജനറല്‍ സെക്രട്ടറി, 9വര്‍ഷം മേഖലയുടെ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കോതമംഗലം രൂപത മദ്യവിരുദ്ധസമിതി പ്രസിഡന്‍റ,് എറണാകുളം മേഖല പ്രസിഡന്‍റ്, കേരളാ മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി, കോതമംഗലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, ഗ്രീന്‍ വിഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്‍റ്, ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ വൈസ് പ്രസിഡന്‍റ്, വ്യാജമദ്യനിര്‍മ്മാര്‍ജന സമിതി ജില്ലാ കമ്മിറ്റയംഗം, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. സംസ്ഥാന സമിതി നടത്തിയ 4 മദ്യവിമോചനയാത്രകളില്‍ സജീവ പ്രസംഗകനായി പങ്കെടുത്തു. സംസ്ഥാനത്ത് വടുതല, നടുവട്ടം, രാമല്ലൂര്‍, കട്ടപ്പന തുടങ്ങിയ കേന്ദ്രങ്ങളില്‍ നിരവധി മദ്യവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാന തലത്തില്‍ കോളേജ്, സ്കൂള്‍, ക്ലബ്ബുകള്‍, ചെറുപുഷ്പമിഷന്‍ ലീഗ്, കെ.സി.എസ്.എല്‍ ഉള്‍പ്പെടെ വിവിധസംഘടനകള്‍ക്ക് സെമിനാറുകളില്‍ ക്ലാസ്സെടുത്തു. എക്സൈസ്, പോലീസ്, ഫോറസ്റ്റ്, സ്റ്റുഡന്‍റ്സ് പോലീസ്, എന്‍.എസ്.എസ്. എന്നിവയുടെസഹകരണം ലഭിച്ചു.സ്കൂള്‍ പി.ടി.എ., ഗ്രന്ഥശാലകള്‍, മറ്റു സാംസ്കാരിക മേഖലകളിലും പ്രവര്‍ത്തനം നടത്തി.ദീപിക ദിനപത്രം, വീക്ഷണം, സണ്‍ഡേ ശാലോം, സണ്‍ഡേ വിഷന്‍, ജീവന്‍ ടി.വി, എന്നീ മാധ്യമങ്ങളിലും സേവനം നടത്തി. ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ ദേശീയ അവാര്‍ഡ് അടക്കം 4ദേശീയ അവാര്‍ഡും, ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ സംസ്ഥാന അവാര്‍ഡ്, സ്നേഹദീപം അവാര്‍ഡ് അടക്കം 38 അവാര്‍ഡുകള്‍ സാമൂഹ്യപ്രവര്‍ത്തനമികവിന് ലഭിച്ചു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ന എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗവണ്‍മെന്‍റ് ഹോസ്പിറ്റലിലെ 200 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ശനിയാഴ്ച ദിവസം ഉച്ചഭക്ഷണം നല്‍കിവരുന്നു. ചികിത്സസഹായങ്ങളും നല്‍കിവരുന്നു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി രൂപത രജതജൂബിലി സമ്മേളനം ഊന്നുകല്‍ ലിറ്റില്‍ ഫ്ളവര്‍ ഫെറോന പള്ളിയില്‍ നടന്നപ്പോള്‍ കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ മെമന്‍റോ നല്‍കിയും പൊന്നാടയണിയിച്ചും ജെയിംസ് കോറമ്പേലിനെ ആദരിച്ചു. 15 ആദ്യകാല പ്രവര്‍ത്തകരെയും ബിഷപ്പ് ആദരിച്ചു.

You May Also Like

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...

NEWS

പോത്താനിക്കാട് : കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്കര ലൗഹോമില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗവും സമൂഹസദ്യയും മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത...

NEWS

കോതമംഗലം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ നിയമസഭ മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കവളങ്ങാട്- കോതമംഗലം ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വാരപ്പെട്ടിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണം...