Connect with us

Hi, what are you looking for?

EDITORS CHOICE

ഫുൾ ജാർ സോഡ എന്ന വൻമരം വീണു; ഇനി ചക്കക്കുരു ജ്യൂസാണ് പുതിയ താരം

കോതമംഗലം : ലോ​ക്ക് ഡൗ​ണി​ല്‍ ചക്കയുടെ പു​തി​യ പാ​ച​ക​ക്കൂ​ട്ടു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് കേരളീയർ . രാവിലെ മുതൽ നാട്ടിൻപുറങ്ങളിലെ വീടുകളിൽ തുടങ്ങുന്ന ചക്കയുടെ വിവിധ വകഭേദങ്ങളിലുള്ള വിഭവങ്ങൾ അവസാനിക്കുന്നത് ഇനി ലോക്ക് ഡൗൺ തീരുമ്പോൾ ആകുവാനാണ് സാധ്യത. ച​ക്ക കൊ​ണ്ടു​ള്ള പു​തി​യ വി​ഭ​വങ്ങളുടെ പരീക്ഷണത്തിന് ശേഷം​ ച​ക്ക​ക്കു​രു ജ്യൂ​സാ​ണ് ഇപ്പോളത്തെ താരം. ഷാ​ര്‍​ജ ഷെ​യ്ക്, ബ​ദാം ഷെ​യ്ക്ക് എ​ന്നി​വ​യെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടു​ന്ന​താ​ണ് ച​ക്ക​ക്കു​രു ജ്യൂ​സെ​ന്നാ​ണ് ഉ​ണ്ടാ​ക്കി​യ​വ​രും ക​ഴി​ച്ച​വ​രു​മെ​ല്ലാം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. അ​നാ​യാ​സം ആ​ര്‍​ക്കും ത​യാ​റാ​ക്കാ​മെ​ന്ന​താ​ണ് ച​ക്ക​ക്കു​രു ജ്യൂസിന്റെ സവിശേഷതയെന്ന് കോട്ടപ്പടി സ്വദേശിയായ ഹമീദ് വ്യക്തമാക്കുന്നു.

ചക്കക്കുരു ജ്യൂസ് തയ്യാറാക്കുന്ന രീതി:-

ചക്കക്കുരുവിന്റെ പുറത്തെ ആവരണ തൊലി തൊലി കളഞ്ഞ് (ബ്രൗൺ കളർ കളയാതെ) കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ പുഴുങ്ങി എടുക്കുക. ചൂട് ആറിയതിന് ശേഷം മിക്സിയിൽ അടിച്ചെടുക്കുക. പരുവമായതിന് ശേഷം അതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ഒന്നുകൂടി അടിച്ചെടുത്ത് ഏലക്ക പൊടിച്ച്‌ ചേർത്താൽ ചക്കക്കുരു ഷേക്ക് റെഡി. തണപ്പിച്ചു കഴിച്ചാൽ രുചി കൂടുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

You May Also Like