Connect with us

Hi, what are you looking for?

NEWS

മഴപെയ്യ്തു പാൽനുരയായി ഒഴുകി ചീയപ്പാറ.

ഏബിൾ. സി. അലക്സ്‌ 

കോതമംഗലം : മഴ പെയ്യ്തതോടുകൂടി ചിയപ്പാറ ജല സമൃദ്ധമായി.പാൽ നുരയായി പതഞ്ഞു വരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുകയാണ്….ഹൈറേഞ്ചിന്റെ കുളിരു തേടി കൊച്ചി – ധനുഷ്‌കോടി ദേശീയ പാത വഴി വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ നേര്യമംഗലം കഴിഞ്ഞാൽ ഈ നയന മനോഹര വെള്ളച്ചാട്ടത്തിനരികെ നിർത്താതെ പോകില്ല.കാലവർഷമെത്തും മുമ്പെ തന്നെ സജീവമായിമാറി ചീയപ്പാറ വെള്ളച്ചാട്ടം.ഇവിടെ നിന്ന് സെൽഫി എടുത്ത് കുളിരണിഞ്ഞാണ് പിന്നീടുള്ള യാത്ര.ഇത്തവണ വേനലിൽ ജീവൻ നഷ്ടപ്പെട്ടിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം വീണ്ടും ജല സമൃദ്ധമായി .വെള്ളച്ചാട്ടത്തിന് ഭംഗിയേറിയതോടെ കാണാൻ സഞ്ചാരികളുടെ തിരക്കുമേറി.

കാലവർഷമെത്താൻ ഏതാനും ദിവസം മുമ്പെ ചീയപ്പാറ വെള്ളച്ചാട്ടം സജീവമായി.

തട്ടുതട്ടായി താഴേക്ക് പതിക്കുന്നുവെന്നതും ജലപാതത്തിൻ്റെ ഒത്ത താഴെ കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിൽ നിന്ന് വെള്ളച്ചാട്ടം കണ്ടാസ്വദിക്കാമെന്നതുമാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിൻ്റെ പ്രത്യേകത. മഴ ലഭിച്ചതോടെ വെള്ളച്ചാട്ടത്തിന് ഭംഗിയേറിയതോടെ കാണാൻ സഞ്ചാരികളുടെ തിരക്കുമേറി.

കാലവർഷം കനക്കുന്നതോടെ ചീയപ്പാറ കൂടുതൽ മനോഹരമാകും. ദേശിയപാതയിലൂടെ മൂന്നാറിലേക്ക് കടന്നു പോകുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും കാടിന് നടുവിലെ പാറക്കെട്ടിൽ വെള്ളിവര തീർക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തിൻ്റെ ഭംഗിയാസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും മാത്രമെ കടന്നു പോകാറുള്ളു.ജലപാതത്തിന് ചുറ്റുമുള്ള കാട് തീർക്കുന്ന ഭംഗിയും വർണ്ണനാതീതമാണ്.

ചീയപ്പാറക്ക് പുറമെ വാളറയും ആറ്റുകാടും ശ്രീനാരായണപുരവുമടക്കമുള്ള ഹൈറേഞ്ചിലെ മറ്റ് വെള്ളച്ചാട്ടങ്ങൾക്കും വേനൽമഴ ജീവൻ നൽകി കഴിഞ്ഞു….

 

 

You May Also Like

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ അട്ടിക്കളം മേഖലയിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. തോപ്പിലാൻ കാർത്തിയാനി, മാളിയേക്കുടി അമ്മിണി, പടിഞ്ഞാറേക്കര സുലോചന, തുടങ്ങിയവരുടെ പറമ്പിൽ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ആന ശല്യം ആണ്, തെങ്ങ്, കവുങ്ങ്,...

NEWS

കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം. ലോറിയില്‍ നിന്നു ലോഡിറക്കിയ...

NEWS

എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്...

CRIME

കോതമംഗലം: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം കറുകടം താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) യിൽ ദിലീപ് (43) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ്...

error: Content is protected !!