Connect with us

Hi, what are you looking for?

NEWS

റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വലിയ അളവില്‍ മാലിന്യം തോട്ടിലെത്തിയതായി പറയുന്നു.വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവുമുണ്ടായിരുന്നു.മീനുകള്‍ ചത്തുപൊങ്ങി.തോട്ടിലിറങ്ങിയവര്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള തോടാണിത്.ധാരാളംപേര്‍ കുളിക്കാനും അലക്കാനുമെല്ലാം തോടിനെ ആശ്രയിക്കുന്നുണ്ട്.തോട് മലിനമാകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയേതുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയിരുന്നു.വെള്ളത്തിന്റെ സാമ്പിള്‍ ലാബോറട്ടറി പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.മാലിന്യപ്രശ്‌നം ഉന്നയിച്ച് ഈ കമ്പനിക്കെതിരെ നാട്ടുകാര്‍ മുമ്പ് സമരം നടത്തിയിട്ടുണ്ട്.പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും വ്യാവസായവകുപ്പിന്റെ അനുമതി വാങ്ങിയാണ് കമ്പനിക്ക് പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞതെന്നാണ് അറിയുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...