Connect with us

Hi, what are you looking for?

NEWS

പുതുപ്പാടി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍

വാരപ്പെട്ടി: പുതുപ്പാടി റോഡില്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നന്നാക്കാന്‍ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ റോഡ് നശിക്കുന്ന നിലയിലാണ്.
കക്കടാശ്ശേരി മുതല്‍ അഞ്ചല്‍പ്പെട്ടി വരെയുള്ള റോഡ് അടച്ചിട്ടിരിക്കുന്നതിനാല്‍ മൂവാറ്റുപുഴ നിന്നും കാളിയാര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുഴുവന്‍ ഇതുവഴിയാണ് പോകുന്നത്. ഫൗണ്ടന്‍ പോലെ ജലം ശക്തിയായി പ്രവഹിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനത്തിലുള്ളവര്‍ക്കും ദുരിതമാകുന്നു. ഫലത്തില്‍ ശുദ്ധജലവും റോഡും ഇല്ലാതാവുന്ന സ്ഥിതിയാണ്. എത്രയും വേഗം പൈപ്പു നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

You May Also Like

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...

NEWS

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ്...

NEWS

പോത്താനിക്കാട് : രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി,...