Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25.412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കും; മന്ത്രി റോഷി അഗസ്റ്റിൻ

കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിയരും,വിദേശിയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചാരികൾ പ്രതിവർഷം വന്നുപോകുന്ന ഭൂതത്താൻകെട്ടിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള ഇറിഗേഷൻ ടൂറിസം പദ്ധതിയെ സംബന്ധിച്ചും പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശവാസികൾക്ക് തൊഴിലും, മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തണമെന്നും വർഷങ്ങളായി ഈ പ്രദേശത്ത് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിംഗ് നടത്തിവരുന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട്‌ ബാരേജില്‍ 25.412 കോടി രൂപയുടെ ‘ഇറിഗേഷന്‍ – ടൂറിസം” പദ്ധതി നടപ്പിലാക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
വകുപ്പിന്‌ കീഴിലുള്ള ഡാമും അനുബന്ധ ഓഫീസ് കെട്ടിടങ്ങളും ഒഴിച്ചുള്ള ജലവിഭവ വകുപ്പിന്റെ പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹൃദമായിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത് . ടി പദ്ധതിയില്‍ പാര്‍ക്ക് നവീകരണം, പാര്‍ക്കിംഗ്‌ സംവിധാനം, ടോയ്ലറ്റ് ബ്ലോക്കുകള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, കുട്ടികള്‍ക്ക്‌ വേണ്ടി പുതിയ റൈഡുകളും വിനോദങ്ങളും, സ്കൈ ട്രെയിന്‍, സംഗീത ജലധാര, ഫോഗ്‌ ജനറേറ്റർ, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്,മിനി കോണ്‍ഫറന്‍സ്‌ ഹാള്‍, ഷോപ്പ് റൂമുകള്‍, ഫയര്‍ ആന്‍ഡ്‌ സേഫ്റ്റി , പ്ലബിങ് , ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
25.412 കോടി രൂപ മുതല്‍ മുടക്കിയാണ്‌ ടി പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സ്ഥാപനം നടപ്പിലാക്കുന്നത്. പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോൾ പ്രദേശവാസികൾക്ക് കൂടി തൊഴിലും മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തുന്നതും, പ്രദേശത്ത് ബോട്ടിംഗ് നടത്തിവന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പദ്ധതി പ്രാവർത്തികമാക്കുന്ന ഘട്ടത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി നിയമ സഭയിൽ അറിയിച്ചു .

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കാനന മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്‍ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

error: Content is protected !!