കോതമംഗലം: പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഇഞ്ചത്തോട്ടിയെ ഒഴിവാക്കണം എന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. പുതുക്കി ഇറക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് ലിസറ്റിൽ കുട്ടമ്പുഴ പഞ്ചായത്ത് പതിമൂന്നാം വാർഡായ ഇഞ്ചത്തോട്ടി ജനവാസ മേഖലയെ ഉൾ പ്പെടുത്തിയതിൽ യോഗം പ്രതിഷേധം അറിയിച്ചു. കരട് ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, നാശനഷ്ടത്തിന് ശരിയായ നഷ്ട പരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു . പാർട്ടി നിയോജകമണ്ഡലം,മണ്ഡലം കൺവെൻഷനുകൾ അടുത്തമാസം മുതൽ ആരംഭിക്കും. തുടർന്ന് വാർഡ് തലങ്ങളിൽ കുടുംബ സംഗമങ്ങളും നടത്തുവാൻ യോഗം തീരുമാനിച്ചു.
നേതൃ യോഗം മുൻ മന്ത്രി ടി.യു കുരുവിള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് എ.റ്റി. പൗലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ആയ ജോമി തെക്കേക്കര,റോയി സ്കറിയ, സി.കെ സത്യൻ,ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ റാണികുട്ടി ജോർജ്‌ജ്, നേതാക്കളായ ജോർജ്ജ് അമ്പാട്ട്, ആൻറണി ഒലിയപുറം,ബിജു വെട്ടികുഴ, ജോജി സ്കറിയ, കെ എസ് സി സംസ്ഥാന പ്രസിഡൻ്റ് ജോൺസൺ ജോർജ്‌ജ്, കെ.എം എൽദോസ്, ജോണി പുളിന്തടം, കെ.കെ കോയാൻ, തോമസ് തെക്കേക്കര, എൽദോസ് വർഗീസ്,ജോസ് കവളമാക്കൽ,മാമച്ചൻ സ്കറിയ, ബിനോയി ജോസഫ്, വി.പി എൽദോസ്, എ.വി ജോണി,ജോസ് കൈതക്കൽ, ജോം വെട്ടികുഴ,ജോണി കല്ലാടിക്കൽ,ജോസി പോൾ , സജി തെക്കേക്കര, ജോസ് തുടുമേൽ, റെജി പുല്ലുവഴിചാൽ,ഷാജി മാതേക്കൽ എന്നിവർ പ്രസംഗിച്ചു.
