Connect with us

Hi, what are you looking for?

NEWS

വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം 24ന്

പെരുമ്പാവൂര്‍ :വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആലോചനയോഗം വ്യാഴാഴ്ച3 .30 ന് വല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരുമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും അന്‍വര്‍ സാദത്ത് എംഎല്‍എയും സംയുക്തമായി അറിയിച്ചു. വല്ലം കടവ് – പാറപ്പുറം പാലം ഉദ്ഘാടനം ഓഗസ്റ്റ് 24ന് രാവിലെ 9ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പാലത്തിന്റെ പാറപ്പുറം ഭാഗത്ത് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം പാലത്തിലൂടെ നടന്ന് മറുവശത്ത് വല്ലം കടവില്‍ പൊതുസമ്മേളനം ചേരുന്ന വിധത്തിലാണ് ഉദ്ഘാടന പരിപാടി സജ്ജമാക്കുന്നത്. ആലുവ, പെരുമ്പാവൂര്‍ മണ്ഡലങ്ങളെ തമ്മില്‍ പാലം ബന്ധിപ്പിക്കുന്നതോടെ മധ്യ കേരളത്തിലെ യാത്രികര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡായി വല്ലംകടവ്-പാറപ്പുറം പാലം മാറും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മ്മാണം 2016ലാണ് ആരംഭിച്ചത്.

2016 ന്റെ തുടക്കത്തിലാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലം ഭാഗം എത്തിയപ്പോള്‍ നിര്‍മ്മാണം പാതി വഴിയില്‍ മുടങ്ങിയിരുന്നു. തുടര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് നല്‍കി. നിരവധി തവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായും എം.എല്‍.എമാര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനരാരംഭിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കുവാനും വേഗത്തിലാക്കുവാനും ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ തുകയെക്കാള്‍ കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനെ തുടര്‍ന്ന് പദ്ധതി വീണ്ടും പ്രതിസന്ധിയായി. തുടര്‍ന്ന് 26കോടി രൂപയോളം ചില വഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കുന്നത്.പാലത്തിന് 289.45 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയുമുണ്ട്. കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസ് റോഡായി പാലം മാറും.

മറ്റു ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി വല്ലം കവലയില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ സാധിക്കും. പുതിയ പാലത്തിലൂടെ കാഞ്ഞൂരില്‍ നിന്ന് പെരുമ്പാവൂരിലെത്താന്‍ 6 കിലോമീറ്ററോളം ലഭിക്കാം.
പെരിയാറിന്റെ ഇരു കരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂര്‍, പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും. പെരുമ്പാവൂര്‍ ,ആലുവ മണ്ഡലങ്ങളിലെ വികസന പക്രിയയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുവാന്‍ നിര്‍ദ്ദിഷ്ട പാലത്തിനു കഴിയും. കോതമംഗലം ഭാഗത്തുനിന്ന് എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് നിലവില്‍ കാലടി പാലം കൂടാതെ മലയാറ്റൂര്‍ -മറ്റൂര്‍ ജംഗ്ഷന്‍ വഴി പോകാന്‍ കഴിയുമായിരുന്നു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...