പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ അനാശ്യാസ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനായ പെരുമ്പാവൂര്‍ പാണ്ടിയാല പറമ്പില്‍ ഷാജി (52), തമിഴ്‌നാട് ട്രിച്ചി സ്വദേശി സുരേഷ് (46), ആസാം മൊറിഗാവ് സ്വദേശി മൈനുക്കല്‍ ഹക്ക്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനക്കാരായ നാല് യുവതികള്‍ ആയിരുന്നു ഇരകള്‍. കാളച്ചന്ത ഭാഗത്തെ ലോഡ്ജിന് പിന്നില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി വീട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായായിരുന്നു റെയ്ഡ്. ഇതിന്റെ ഭാഗമായി പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയതിന് 13 കേസുകളും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റര്‍ ചെയ്തു. പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ, സിഐ ടി.എം. സൂഫി, എസ്‌ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.