Connect with us

Hi, what are you looking for?

TOURIST PLACES

വെള്ളിച്ചില്ലം വിതറി പാൽ നുരയായി പതഞ്ഞൊഴുകി പുന്നയാർ ജലപാതം.

കഞ്ഞിക്കുഴി : കാണാകാഴ്ചകൾ സമ്മാനിക്കാൻ ഇടുക്കിയോളം മിടുക്ക് വേറെ ആർക്കും ഇല്ല എന്ന് വേണം പറയാൻ. കെട്ട് കണക്കിന് കാഴ്ചകളാണ് ഇടുക്കി സഞ്ചാരികൾക്കായി തുറന്നിടുന്നത്. ലോ റേഞ്ചിൽ നിന്ന് ഹൈറേഞ്ച്ലേക്കുള്ള മല കയറുന്നതോടെ കാഴ്ചകളുടെ പൂരമാണ്. നിരവധി അനവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ. മഴയെത്തിയതോടെ അവയെല്ലാം വെള്ളി ചില്ലം വിതറി തുള്ളി തുള്ളി ഒഴുകുകയാണ്. കാട്ടരുവികൾ വരെ സമൃദ്ധമായി ഒഴുകി തുടങ്ങി. അങ്ങനെ ഇടുക്കിയുടെ ആ മനോഹരിതക്ക് മാറ്റു കൂട്ടുന്ന എന്നാൽ അധികം സഞ്ചാരികൾ അറിയാത്ത ഒരു മനോഹര വെള്ളച്ചാട്ടം ഉണ്ട് ഇടുക്കി കഞ്ഞികുഴിയിൽ. സഞ്ചാരികളെ കാണാ കാഴ്ച്ചയുടെ ആനന്ത സാഗരത്തിൽ ആറടിക്കുകയാണ് പുന്നയാർ ജലപാതം .

കഞ്ഞിക്കുഴി പട്ടണത്തിൽ നിന്ന് 2കിമി മാറിയാൽ ഈ ജല പാതത്തിൽ എത്താം. പച്ചപ്പിന് മുകളിൽ നൂൽ മഴ പെയിതിറങ്ങുന്ന കാഴ്ച കഞ്ഞിക്കുഴിയുടെ കോട മഞ്ഞു മറക്കും. മല നിരകളിൽ വെള്ളി വര തീർക്കുന്ന വെള്ള ചാട്ടങ്ങൾ കഞ്ഞിക്കുഴി എന്ന മലയോര ചെറു പട്ടണത്തിന് വല്ലാത്തൊരു ഭംഗി നൽകുന്നുണ്ട്. പാറകെട്ടുകളിൽ തട്ടി തടവി പാൽ നുരയായി പതഞ്ഞൊഴുകുന്ന പുന്നയാർ വെള്ളച്ചാട്ടത്തിന് പറയാവുന്നതിനും, എഴുതാവുന്നതിനപ്പുറം ഒരു വശ്യ മനോഹരിതയുണ്ട്. വെള്ള ചാട്ടത്തിന് സമീപം നിൽക്കുമ്പോൾ ഭീമാകാരമായ പാറ കഷ്ണങ്ങളിൽ തട്ടി ജലധാര പാൽ വെള്ള നിറത്തിൽ പതിച്ച് ചുറ്റിനും നിൽക്കുന്ന സഞ്ചാരികളുടെ മേൽ ചാറ്റൽ മഴ പെയ്യും പോലെ പെയിതിറങ്ങും. അത്‌ വർണ്ണിക്കാവുന്നതിലും അപ്പുറമുള്ള ഭംഗിയാണ്.

വെള്ളച്ചട്ടത്തിലേക്കുള്ള വഴിയിൽ കഞ്ഞിക്കുഴിയുടെയും പെരിയാറിന്റെയും കാണാ കാഴ്ചകൾ കണ്ടസ്വദിക്കത്തക്കവണ്ണം ഫ്ലോറെസ്റ്റാ റിസോർട്ടും തലയുയർത്തി നിൽക്കുന്നു. പുന്നയാർ വെള്ളച്ചാട്ടത്തിൽ കിടന്നുള്ള ജല കേളി കഴിഞ്ഞവർ തിരികെ കയറി വരുമ്പോൾ പെരിയാറിലെ ഗിരി നിരകളിൽ നിന്നുള്ള തണുത്ത കാറ്റിന്റെ തഴുകൽ ആ ദിവസത്തെ മനോഹരമാക്കുന്നു.

twitter likes kopen

You May Also Like

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ്...

EDITORS CHOICE

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍...

NEWS

ഇടുക്കി : സഞ്ചാരികളുടെ മനം മയക്കും പ്രകൃതി ഭംഗി. കൂട്ടിന് തണുപ്പും കോടമഞ്ഞും.. പിന്നെ വരയാടുകളും. മൂന്നാർ, ഇരവികുളം ദേശിയോദ്യനം സന്ദർശിക്കുന്നവർക്ക് കാഴ്ച്ചയുടെ നവ്യമായ അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും,...