Connect with us

Hi, what are you looking for?

NEWS

ഇടമലയാർ ഡാം തുറന്നു.

കോതമംഗലം : കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇടമലയാർ ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് ആദ്യം ഉയർത്തിയത്.ഒന്നാമത്തെ ഷട്ടർ ആന്റണി ജോൺ എം എൽ എ യും രണ്ടാമത്തെ ഷട്ടർ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജുവും ഓപ്പൺ ചെയ്തു.10 മണിക്ക് തന്നെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി.

ഡാമിന്റെ 4 ഷട്ടറുകളിൽ മധ്യഭാഗത്തുള്ള രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്.50 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.ഇതിൽ കൂടി സെക്കന്റിൽ 67 ക്യുമിക്സ്‌ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.തുടർന്ന് ഇത് 100 ക്യുമിക്സ് വരെ ആയി ഉയർത്തും.

റൂൾ കർവ് പ്രകാരം 163 മീറ്റർ ജലമാണ് ആണ് ഓഗസ്റ്റ് 10 വരെ ഡാമിൽ നിലനിർത്തേണ്ടത്.നിലവിൽ ഈ പരിധി അധികരിച്ച സാഹചര്യത്തിലാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയത്.ആവശ്യമെന്ന് തോന്നിയാൽ ബാക്കിയുള്ള രണ്ട് ഷട്ടർ കൂടി ഉയർത്തും.ആന്റണി ജോൺ എം എൽ എ,ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ്,എക്സിക്യൂട്ടീവ് എൻജിനീയർ ബിജു പി എൻ,തഹസീൽദാർ ഇൻചാർജ് ജെസി അഗസ്റ്റിൻ,
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആനി യു ജെ,സബ് എൻജിനീയർ വിനോദ് വി കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം:ഇലക്ഷൻ ദിനത്തിൽ വിവാഹിതരായ നവ വധു വരൻമാർ വോട്ട് ചെയ്ത് മടങ്ങി.തൃക്കാരിയൂർ ഗവ എൽ.പി സ്കൂളിൽ 86 ബൂത്തിൽ ആണ് നവവരൻ ഗോകുൽ തങ്കപ്പൻ നവവധു ഗോപികയുമായെത്തി വോട്ട് ചെയ്തത് . നെല്ലിക്കുഴി...

NEWS

കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ്  യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...

NEWS

കോതമംഗലം: വോട്ട് രേഖപ്പെടുത്തി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജ്ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യക്കോസും ഇടുക്കിയില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ്...

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...