Connect with us

Hi, what are you looking for?

CRIME

കോതമംഗലം “ഹണി ട്രാപ്പ്” കേസ് ; രണ്ട് കൂട്ടാളികൾ കൂടി പോലീസ് പിടിയിൽ.

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേ​ർ ഇന്നലെ അ​റ​സ്റ്റി​ൽ ആയിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ ഇന്ന് കോതമംഗലം പോലീസ് പിടികൂടി. കുട്ടമ്പുഴ, കല്ലേലിമേട് സ്വദേശി തോമ്പ്രായിൽ നിഖിൽ ടി.വി (24), കുറ്റിലഞ്ഞി സ്വദേശി പാറക്കൽ പുത്തൻപുര അഷ്കർ (21) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ബുധനാഴ്ച്ച പോലീസിനെ കണ്ടപ്പോൾ പ്ര​തി​ക​ൾ കാ​റു​മാ​യി ക​ട​ന്നു​ക​ള​യുകയായിരുന്നു. രാ​ത്രി ത​ന്നെ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

നെ​ല്ലി​ക്കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ഞ്ച​ത്തൊ​ട്ടി സ്വദേശിനി ആ​ര്യ(25), നെ​ല്ലി​ക്കു​ഴി കാ​പ്പു​ചാ​ലി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ (22), കു​റ്റി​ല​ഞ്ഞി ക​പ്പ​ട​ക്കാ​ട്ട് അ​ശ്വി​ൻ (19), കു​റ്റി​ല​ഞ്ഞി പു​തു​പ്പാ​ലം ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ക്കു​ഴി ആ​സി​ഫ് (19), നെ​ല്ലി​ക്കു​ഴി പ​റ​ന്പി റി​സ്‌വാ​ൻ (21) എ​ന്നി​വ​രാ​ണ് ഇന്നലെ അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ മു​ഹ​മ്മ​ദ് യാ​സി​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ട​ക്കം ആ​റു പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. പ്ര​തി​ക​ളി​ൽ ആ​ര്യ​യെ നെ​ല്ലി​ക്കു​ഴി​യി​ലെ വാ​ട​ക വീ​ടി​ന് സ​മീ​പ​ത്തുനി​ന്നും അ​ശ്വി​നെ കോ​ട്ട​പ്പ​ടി​യി​ൽ നി​ന്നും കോ​ട്ട​പ്പ​ടി പോ​ലീ​സാ​ണ് പി​ടി​കൂ​ടി കോ​ത​മം​ഗ​ലം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. കോ​ട്ട​പ്പ​ടി പോ​ലീ​സി​ന്‍റെ ത​ന്ത്ര​പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണ് പ്ര​തി​ക​ളെ പെ​ട്ടെ​ന്ന് പി​ടി​കൂ​ടാ​നാ​യ​ത്. കോ​ട്ട​പ്പ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ മൂ​ത്രം ഒ​ഴി​ക്കാ​നെ​ന്ന വ്യാ​ജേ​ന പു​റ​ത്തി​റ​ങ്ങി​യ ഷാ​ജി ഒ​ച്ച​വ​ച്ച് ആ​ളെ​ക്കൂ​ട്ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ പ്ര​തി​ക​ൾ കാ​റു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ​യി​ൽ ഡി​ടി​പി സെ​ന്‍റ​ർ ന​ട​ത്തു​ന്ന ഷാജിയെ കോ​ത​മം​ഗ​ല​ത്തെ ലോ​ഡ്ജി​ൽ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ർ​ധ​ന​ഗ്ന​യാ​യി​നി​ന്ന യു​വ​തി​ക്കൊ​പ്പം ന​ഗ്ന​നാ​ക്കി പ്ര​തി​ക​ൾ ചി​ത്ര​മെ​ടു​ത്തു. ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ൻ 3.50 ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം കൈ​വ​ശ​മി​ല്ലെ​ന്ന് പ​റഞ്ഞ​പ്പോ​ൾ പ്ര​തി​ക​ൾ ഷാ​ജി​യു​ടെ കാ​റും മൊ​ബൈ​ലും എ​ടി​എം കാ​ർ​ഡും ത​ട്ടി​യെ​ടു​ത്തു. ഷാ​ജി​യെ കാ​റി​ൽ ബ​ന്ദി​യാ​ക്കി ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പ​ക​ലും കോ​ത​മം​ഗ​ലം, കോ​ട്ട​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങി. ഇ​തി​നി​ടെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് 35000 രൂ​പ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ഇനി രണ്ട് പേരെ കൂടി പിടികൂടുവാനുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പോലീസ് തെരച്ചിൽ വ്യാപകമാക്കിയിരിക്കുകയാണ്.

You May Also Like

NEWS

കോതമംഗലം : സുവർണരേഖ കലാ – സാഹിത്യ – സാംസ്കാരിക സംഘടനയും, മെൻ്റർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സാംസ്കാരിക മാസിക പ്രോഗ്രാം മെൻ്റർ അക്കാദമി ഹാളിൽ ആശ ലില്ലി തോമസ് ഉദ്ഘാടനം...

NEWS

കോതമംഗലം: പെരിയാര്‍വാലി കനാലിലേക്ക് കടപുഴകി വീണ തണല്‍മരം മുറിച്ചുനീക്കാന്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ല. കീരംപാറ – ഭൂതത്താന്‍കെട്ട് റോഡിന്റെ ഓരത്തുനിന്നിരുന്ന തണല്‍മരം മൂന്നാഴ്ച മുന്പാണ് പെരിയാര്‍വാലി കനാലിലേക്ക് കടപുഴകി വീണത്. പാലത്തിന്റെയും റോഡിന്റെയും...

NEWS

പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ കൊച്ചുപുരക്കല്‍ ഭാഗത്ത് കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രദേശത്ത് ശനിയാഴ്ച ആന കൂട്ടത്തോടെയിറങ്ങിയിരുന്നു. ഇവയിലൊന്നിനെയാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കൊച്ചുപുരക്കല്‍ വളരിയില്‍ ഫ്രാന്‍സീസിന്റെ തോട്ടത്തില്‍ ചെരിഞ്ഞ നിലയില്‍...

NEWS

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ ഏകദിന ചലച്ചിത്രമേള പൊതുമരാമത്ത് വകുപ്പ് റസ്റ്റ്‌ ഹൗസ് ഹാളിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും പ്രശസ്ത ക്യാമറമാനുമായ മനേഷ് മാധവൻ ഉദ്ഘാടനം നിർവഹിച്ചു ....