കുട്ടമ്പുഴ : ആറാം മൈല്‍-പഴംമ്പലിച്ചാല്‍ – മാമലക്കണ്ടം – ആവേരുകുട്ടി – കുറത്തിക്കുടി (ഹില്‍ ഹൈവേ) റോഡുമായി ബന്ധപ്പെട്ട് ബഹു : ഹൈകോടതിയില്‍ നടന്നു വരുന്ന ഡബ്യൂപി(സി) 36141/2023 നമ്പര്‍ കേസില്‍ മാമലക്കണ്ടം മേഖലയില്‍ നിന്നും 50 പേരെ കക്ഷി ചേര്‍ക്കുന്നതിന് ഇന്ന് ചേര്‍ന്ന മാമലക്കണ്ടം മേഖലയിലെ നാട്ടുക്കാരുടെ നേതൃത്തത്തില്‍ നടന്ന പ്രത്യേക യോഗം തീരുമാനിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ അരുണ്‍ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓള്‍ഡ് ആലുവ – മൂന്നാര്‍ (രാജപാത) പിഡബ്യൂഡി റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ. ഷാജി പയ്യാനിക്കല്‍ , രാജപാത ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ട.ആദര്‍ശ്,കുട്ടമ്പുഴ ഫോറസ്റ്റ് എന്‍വയോണ്‍മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് കെഎ ജോണ്‍സണ്‍ ,പിആര്‍ മോഹനന്‍ , കെടി ബാലചന്ദ്രന്‍ , ജോസ് ഏളംപ്ലാശേരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.
മലയോര ഹൈവേ റോഡില്‍ മൂന്നാര്‍ ഡിഎഫ്ഒ യുടെ നേതൃത്തത്തില്‍ ഫോറസ്റ്റുകാര്‍ നടത്തുന്ന മുനുഷ്യാന്റെ സഞ്ചാര സ്വാതന്ത്യം തടയുന്ന നടപടിയില്‍ അതി ശക്തമായി പ്രതിക്ഷേധിച്ചു.മലയോര ഹൈവേ വിഷയത്തില്‍ മൂന്നാര്‍ ഡിഎഫ്ഒ യ്‌ക്കെതിയും നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ക്കെതിരെയുള്ള സമര പരിപാടികളും നിയമ പോരട്ടങ്ങളും ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. മേഖലയിലെ ഫോറസ്റ്റ് ഭീകരമ്മാര്‍ കുട്ടമ്പുഴ – മാമലക്കണ്ടം – മാങ്കുളം മേഖലയിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടയുന്നതിനേതിരെയും / ബഹു: ഹൈകോടതിയുടെ ഉത്തരവ് ലംഘനം നടത്തിയതിനെതിരെയും മൂന്നാര്‍ ഡിഎഫ്ഒ നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാര്‍ക്കെതിരെയും കോര്‍ട്ട് ലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മേഖലയിലെ എല്ലാ ട്രൈബല്‍ ജന വിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഹൈകോടതിയിലേയ്ക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് മേഖലയിലെ ട്രൈബല്‍ ജന വിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക യോഗം ചേരുന്നതിനും യോഗം തീരുമാനിച്ചു. എളംപ്ലാശ്ശേരി – കുറത്തികുടി ട്രൈബല്‍ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ ഡിഎഫ്ഒയും നേര്യമംഗലം – അടിമാലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരും ചേര്‍ന്ന് തുരങ്കം വെയ്ക്കുകയും മേഖലയിലേയ്ക്കുള്ള സഞ്ചാര സ്വാതന്ത്യം നിക്ഷേധിക്കുന്ന വിഷയത്തില്‍ വരും ദിവസങ്ങളില്‍ അതി ശക്തമായി പ്രതിക്ഷേധിക്കുവാനും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിനെ സംബന്ധിച്ച് ആലോജിക്കുവാന്‍ 12-ാം തിയതി സ്‌പെഷ്യല്‍ യോഗം ചേരുന്നതിനും തീരുമാനിച്ചു. നാട്ടുക്കാരുടെ ഇന്നത്തെ യോഗത്തെ സംബന്ധിച്ച് അറിഞ്ഞ ഫോറസ്റ്റുകാര്‍ എളംപ്ലാശ്ശേരി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് പ്രത്യേക പോലീസ് പൊട്ടക്ഷന്‍ വേണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടമ്പുഴ – അടിമാലി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസുക്കാര്‍ ഇന്ന് ഉച്ച കഴിഞ്ഞ് കഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് പ്രത്യേക പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. യോഗം നടന്ന ഹാളിന് 100 മീറ്റര്‍ മാറി യോഗത്തെ നീരീക്ഷിച്ചു കൊണ്ട് കുട്ടമ്പുഴ പോലീസിന്റെ ഒരു പ്രത്യേക വിംഗ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ചെയ്തിരുന്നു.