Connect with us

Hi, what are you looking for?

NEWS

മലയോര ഹൈവേ കല്ലിടൽ തടസ്സങ്ങൾ നീക്കി പൂർത്തീകരിച്ചു : എം.എൽ.

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിയുടെ അതിർത്തി നിർണ്ണയിച്ചു സർവ്വേ കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ചെട്ടിനട ജംഗ്ഷനിൽ കല്ല് സ്ഥാപിച്ചു കൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം മുതൽ ചെട്ടിനട വരെയുള്ള 1.85 കിലോമീറ്റർ ഭാഗമാണ് പൂർത്തികരിച്ചത്.. റോഡിന് ആവശ്യമായ 12 മീറ്റർ എല്ലായിടത്തും ലഭ്യമായിരുന്നില്ല .റോഡിന്റെ ഒരു വശത്ത് 850 മീറ്ററോളം സ്ഥലം മംഗലത്തിൽ കുടുംബം വകയാണ് .എംഎൽഎയുടെ നേതൃത്വത്തിൽ മംഗലത്തിൽ എംപി ചെറിയാനുമായി സംസാരിച്ചതിനെ തുടർന്ന് ഈ ഭാഗത്ത് റോഡിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറായതോടെ കീറാമുട്ടിയായി നിന്നിരുന്ന പല പ്രശ്നങ്ങളും ഒഴിവായി . ഹിൽ ഹൈവെ പൂർത്തീകരിക്കുമ്പോൾ പെരുമ്പാവൂർ ഏറ്റവും നന്ദിയോടെ ഓർമിക്കുന്ന പേര് മംഗലം കുടുംബാംഗങ്ങളുടേത് ആയിരിക്കുമെന്ന് എംഎൽഎ പറഞ്ഞു . കോടനാട് കേന്ദ്രമായി ആനക്കൊട്ടിൽ വന്നത് ഇവരുടെ വല്യപ്പനും കേരളത്തിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായിരുന്ന എംപി ജേക്കബിന്റെ ശ്രമഫലമായാണ് . കോടനാട് ആശുപത്രി ക്കും , ഇലക്ട്രിസിറ്റി ഓഫീനുള്ള സ്ഥലവും സൗജന്യമായി വിട്ടുകൊടുത്തത് മംഗലം കുടുംബാംഗങ്ങളാണ്..പെരുമ്പാവൂർ വൈഎംസിഎ ,സി എസ് ഐ പള്ളി , ആലുവ വാട്ടർ അതോറിറ്റി സ്ഥലം ഇവയെല്ലാം ദാനമായി നൽകിയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് ഹിൽ ഹൈവേയ്ക്കായി സ്ഥലം വിട്ടു നൽകുന്ന മംഗലത്ത് എംപി ചെറിയാൻ സാറിനെ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു .

നിലവിലുള്ള റോഡിന്റെ പരാതിയുള്ള ഭാഗങ്ങളിലെ പുറമ്പോക്കുകൾ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ചിലയിടങ്ങളിൽ വീടുകൾ നഷ്ടപ്പെട്ടാൽ മാത്രമേ റോഡ് വികസനം സാധ്യമാകൂ എന്ന അവസ്ഥയുണ്ടായിരുന്നു . ചെറിയാൻ സാറിന്റെ സന്മനസ്സമൂലം ഈ ഭാഗങ്ങളിൽ വീടുകൾക്ക് നാശനഷ്ടം വരാതെ റോഡ് കടന്നുപോകും .നിലവിൽ ശരാശരി 9 മീറ്റർ വീതിയുള്ള റോഡിൽ ഇരുവശത്തുനിന്നും ഒന്നര മീറ്റർ വീതം എല്ലാ സ്ഥലമുടമകളും സൗജന്യമായി ഭൂമി വിട്ടു തന്നാണ് പൂർത്തീകരിക്കുന്നത് . തൃശ്ശൂർ ജില്ലയിലെ അതിരപ്പിള്ളി സിൽവർ സ്റ്റോം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പട്ടിക്കാട്, വിലങ്ങന്നൂർ, മരോട്ടിച്ചാൽ, വെള്ളികുളങ്ങര, രണ്ടു കൈ, ചായിപ്പൻകുഴി അരൂർമുഴി, അതിരപ്പിള്ളി, മഞ്ഞപ്ര മലയാറ്റൂർ, കാടപ്പാറ, ഇല്ലിത്തോട്, അഭയാരണ്യം, ചെട്ടിനട, ചേറങ്ങനാൽ പ്രദേശങ്ങളിലൂടെയാണ് ഹിൽ ഹൈവേ കടന്നുപോകുക. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമ്മാണം. റോഡിൻ്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതം നടപ്പാത നിർമ്മിക്കും. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നാലാമത്തെ ഘട്ടത്തിൽ ഉൾപ്പെടുത്തി 1.85 കിലോമീറ്റർ റോഡാണ് ആദ്യഘട്ടം ഏറ്റെടുക്കുന്നത്.

പെരിയാറിനു കുറുകെ ഒരു പാലം കൂടി നിർമ്മിക്കുന്നതിന് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പട്ടിക്കാട് മുതൽ ചെട്ടിനട വരെ റോഡിന് 32 കിലോമീറ്റർ ആണ് ദൈർഘ്യം. ഇതിൽ 12 ഹെക്ടർ സ്ഥലം വനം വകുപ്പിൻ്റെ പരിധിയിൽ ആണ്. വനത്തിന് മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമ്മിച്ചു റോഡ് ഉപയോഗിക്കും. പദ്ധതിക്ക് സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് ചുറ്റുമതിൽ നിർമ്മിച്ചു കൊടുക്കുമെന്ന് എം.എൽ.എ അറീച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബേബി തോപ്പിലാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അംബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മായ കൃഷ്ണകുമാർ, സിനി എൽദോ, പി.വി. സുനിൽ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരായ മാത്സൺ മാത്യു, അനിൽ വിൽസൺ, റവന്യൂ,വൈദ്യുതി വകുപ്പ് ജീവനക്കാർ, സ്ഥലം ഉടമകൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!