Connect with us

Hi, what are you looking for?

NEWS

പരീക്ഷഎഴുതാനുള്ള വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം മാസ്ക് നൽകും

കോതമംഗലം: ലോക് ഡൗൺ പിൻവലിച്ച ശേഷം നടത്തുന്ന എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് എറണാകുളം ജില്ല ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ഒരു ലക്ഷം മാസ്കുകൾ നിർമ്മിച്ചു നല്കുകുമെന്ന് എൻ എസ് എസ് മധ്യമേഖല കോ-ഓർഡിനേറ്റർ പി.ഡി.സുഗതൻ, ജില്ലാ കൺവീനർ പി.കെ.പൗലോസ് എന്നിവർ അറിയിച്ചു.
കുട്ടികൾക്കും അധ്യാപകർക്കും പരീക്ഷ എഴുതാനെത്താനും തുടർന്നും മാസ്കുകൾ നിർബന്ധമായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഓരോ സ്കൂളിലുമുള്ള വോളന്റിയർമാർ, പൂർവ്വ വിദ്യാത്ഥികൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, പി ടി എ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുടെയെല്ലാം സഹായം തേടും. തയ്യൽ മെഷിൻ ഉള്ളവരുടെ സഹായത്തോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മാസ്കുകളുടെ നിർമ്മാണവും വിതരണവും. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ട് തുണി ലഭ്യമാക്കുവാനും നിർദ്ദേശം നല്കിയിട്ടുണ്ട്. കേട്ടൺ തുണിയിൽ തയ്യാറാക്കി കഴുകിയുണക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്ക്കുകളാണ് എൻ എസ് എസ്നിർമ്മിച്ചു നല്കുന്നത്.

17 CM X 14 സെന്റീമീറ്റർ വലിപ്പത്തിലുള്ള 10 ലക്ഷം മാസ്കുകളാണ് സംസ്ഥാനത്താകെ കുട്ടികൾക്ക് വിതരണം ചെയ്യാൻ എൻ എസ് എസ്ഉദ്ദേശിക്കുന്നത്.
കുട്ടികൾ രോഗബാധയേൽക്കാതെ പരീക്ഷയെഴുതേണ്ടത് ഒരു പൊതു ആവശ്യമാകയാൽ സ്കൂൾ അധികൃതരുടെയും പൊതു സമൂഹത്തിന്റെയും പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

You May Also Like