കോതമംഗലം: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കാനും പരാമ്പരഗത കൃഷി രീതികള്‍ക്കൊപ്പം വിളകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന ഹൈടെക് കൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും നാട് ഒന്നിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവന്‍ പറഞ്ഞു.അഖിലേന്ത്യാ കിസാന്‍ സഭ കോതമംഗലം മണ്ഡലം തല മെംബര്‍ഷിപ്പ് വിതരണംഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ കെ ശിവന്‍. വീട്ടാവശ്യത്തിനുള്ള കാര്‍ഷിക വിളകള്‍ ലഭ്യമാക്കാന്‍ മട്ടുപ്പാവ് കൃഷി രീതി പ്രോത്സാഹിപ്പിക്കപ്പെടണമെന്നും ഇ കെ ശിവന്‍ ആഹ്വാനം ചെയ്തു. ഒരു രാജ്യം ക്ഷേമരാഷ്ട്രമാകണമെങ്കില്‍ ആ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നതിലുള്ള പുരോഗതി അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടന്ന കര്‍ഷക സമരങ്ങള്‍ക്ക് മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്നോട്ട് പോയ ചരിത്രം മറന്ന് മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അട്ടിമറിക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്നും ഇ കെ ശിവന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വനമേഖലയില്‍ നിന്നുള്ള വന്യമൃഗങ്ങളുടെ കടന്നു കയറ്റത്താല്‍
കാര്‍ഷിക വിളകള്‍ക്ക് സംഭവിക്കുന്ന നാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തല നടപടികള്‍ വേഗത്തിലാക്കണമെന്നും ഇ കെ ശിവന്‍ അവശ്യപ്പെട്ടു. കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ജോയി അറമ്പന്‍ കുടി അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, കിസാന്‍ സഭ
മണ്ഡലം സെക്രട്ടറി എം എസ് അലിയാര്‍ ,കെ എ സൈനുദ്ദീന്‍, നൗഷാദ് പരുത്തിക്കാട്ടില്‍, രവീന്ദ്രന്‍ താഴേക്കാട്ട്, ടോമി ആന്റണി, ഒ എം ഹസ്സന്‍,
എം ജി സാബു,പി എ മുഹമ്മദ്, ജയേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.