കോതമംഗലം : ടൗണിൽ ഇനി ഭാരവാഹനങ്ങൾക്ക് വിലക്ക്. വിവിധ ഭാഗങ്ങളിൽ നഗരത്തിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു. നഗരത്തിലെ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായിട്ടാണ് കോതമംഗലം ട്രാഫിക്ക് പോലീസ് നഗരത്തിൽ പുതിയ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നത്.
മൂവാറ്റുപുഴ, ഇടുക്കി, പെരുമ്പാവൂർ ഭാഗത്ത് നിന്ന് വരുന്ന ഹെവിവാഹനങ്ങൾ ഇനി മുതൽ കോതമംഗലം നഗരത്തിലൂടെ കടന്നുപോകാൻ പാടു ഇതല്ല. കൊച്ചി -ധധുഷ്കോടി ദേശീയപാത വഴി വരുന്ന ഭാരവാഹനങ്ങൾ
ടൗൺ ടച്ച് ചെയ്യാതെ ഇടുക്കി എറണാകുളം മൂവാറ്റുപുഴ ഭാഗത്തേക്ക് പോകാനുള്ള സൈൻ ബോർഡ് വിമലഗിരി ജംഗ്ഷനിൽ സ്ഥാപിച്ചു.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന ഭാരവാഹനങ്ങൾ വിമലഗിരി ജംഗ്ഷനിൽ നിന്ന് തങ്കളം ബൈപ്പാസ് വഴിയാണ് ഇടുക്കി പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് പോകേണ്ടത്. ഇടുക്കിയിൽ നിന്ന് വരുന്ന വാഹനങ്ങൾ അരമന ജംഗ്ഷനിൽ നിന്ന് ബൈപ്പാസിലൂടെ തങ്കളത്തെത്തിയാണ് ആലുവ പെരുമ്പാവൂർ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടത്. കൂടാതെ കോതമംഗലം പോലീസ് സ്റ്റേഷന് സമീപം മലയൻകീഴിലേക്കുള്ള പോക്കറ്റ് റോഡും പള്ളിത്താഴം ധർമഗിരി ആശുപത്രി റോഡും വൺവേ ആക്കും. മലയൻ കീഴിൽ നിന്ന് വരുന്ന വാഹനങ്ങളെ പോക്കറ്റ് റോഡിൽ അനുവദിക്കില്ല ഇവിടെ നോ എൻട്രി ബോർഡ് സ്ഥാപിക്കും. ടൗണിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന മറ്റ് ക്രമീകരണങ്ങളെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് കോതമംഗലം
ട്രാഫിക്ക് പോലീസ് എസ്എച്ച് ഒ
സിപി ബഷീർ പറഞ്ഞു.