Connect with us

Hi, what are you looking for?

NEWS

മഴ കനത്തു, പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെപ്പോലെ തന്നെ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

കോതമംഗലം: ശക്തമായ മഴയെത്തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കോതമംഗലം ടൗണിൽ തങ്കളം റോട്ടറി ഭവൻ, സമീപത്തെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി. A M റോഡിൽ തങ്കളം ഭാഗത്ത് വെള്ളം കയറിയതിനാൽ വാഹനങ്ങൾ മറ്റൊരു വഴിയിലൂടെയാണ് കടന്നു പോകുന്നത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയുടെ നിർമാണമാരംഭിച്ചപ്പോൾ മുതൽ ഈ മേഖല വെള്ളപ്പൊക്ക കെടുതിയുടെ ഭീഷണി നേരിടുകയാണ്.

മണികണ്ഠൻചാൽ പാലവും കുടമുണ്ടപ്പാലവും വെള്ളത്തിനടിയിലായി. ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. വെള്ളം കയറി കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. തൃക്കാരിയൂരിലും പതിവ് തെറ്റിക്കാതെ വെള്ളം കയറി.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!