Connect with us

Hi, what are you looking for?

NEWS

കനത്ത മഴ, റോഡിൽ മലവെള്ളം; മൂന്നാർ, ഇടുക്കി പോകുന്നവർ ജാഗ്രത പുലർത്തുക

നേര്യമംഗലം : കനത്ത മഴയെത്തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശിയ പാതയുടെ ഭാഗമായ നേര്യമംഗലം – ഇരുമ്പുപാലം റോഡിലൂടെ മലവെള്ളം ആർത്തലച്ചു ഒഴുകിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇന്ന് ഞായറാഴ്ച്ച വൈകിട്ട് കനത്ത മഴയാണ് ഈ ഭാഗത്തുമുണ്ടായത്. അടിമാലി മൂന്നാർ പോകുന്നവരും തിരിച്ചു വരുന്ന യാത്രക്കാരും മലവെള്ള പാച്ചലിൽ അകപ്പെടുകയും ചെയ്തു.

നേര്യമംഗലം നീണ്ടപാറ മേഖലയിലും കനത്ത മഴയാണുണ്ടായത്. ശക്തമായ മഴയെത്തുടർന്ന് മലവെള്ളം കുത്തിയൊലിച്ചു വന്നത് മൂലം നേര്യമംഗലം – ഇടുക്കി പ്രധാന റോഡിലെ നീണ്ടപാറ വായനശാലപ്പടിക്ക് സമീപം റോഡ് ഭാഗികമായി കുത്തിയൊലിച്ചു പോകുകയും ചെയ്‌തു.

ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിൽ കുട്ടമ്പുഴ-പിണവൂർകുടി റോഡിലെ ചപ്പാത്തുകൾ മുങ്ങി ഗതാഗതതടസ്സം നേരിട്ടു. നിരവധി വിനോദ സഞ്ചാരികളും നാട്ടുകാരും മറുകര കടക്കാനാകതെ റോഡിൽ കുടുങ്ങി. ഈ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്. പിണവൂർകുടിക്ക് പോകേണ്ടവരും മാമലക്കണ്ടം വഴി കോതമംഗലം ഭാഗത്തേക്ക് പോകേണ്ടവരും ചപ്പാത്തുകൾ വെള്ളത്തിൽ മുങ്ങിയത് മൂലം വഴിയിൽ കുടുങ്ങി.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

error: Content is protected !!