Connect with us

Hi, what are you looking for?

EDITORS CHOICE

ആരോഗ്യ മന്ത്രിക്ക് സമ്മാനമൊരുക്കി കോതമംഗലം സ്വദേശി; ചിരട്ട കൊണ്ട് സോമൻ തീർത്ത ശിൽപ്പങ്ങൾ വേറിട്ട കാഴ്ച്ചയാകുന്നു

  • ഏബിൾ. സി. അലക്സ്‌.

കോതമംഗലം : കൊറോണക്കാലം കഴിയാൻ കാത്തിരിക്കുകയാണ് കോതമംഗലം പനിച്ചയം പാലച്ചുവട്ടിൽ പി.കെ.സോമൻ. ചിരട്ടയിൽ നാളുകളെടുത്തു തീർത്ത കൊറോണയും, പ്രതിരോധവും എന്നാ ശിൽപ്പം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ ക്ക് കൈമാറണം. അതിനാണ് കാത്തിരിക്കുന്നത്. തടവിലാക്കപ്പെട്ട കൊറോണ വൈറസും, അതിനു കാവൽ നിൽക്കുന്ന മാസ്ക് ധരിച്ച തോക്ക് ധാരിയായ പോലീസ് കാരനും, തൊട്ടടുത്തു സ്ഥാപിച്ച വലിയ സാനി റ്റ സാറും, ടാപ്പും, കൈ കളും അടങ്ങുന്നതാണ് ഈ കൊറോണക്കാ ലത്തു സോമൻ തീർത്ത ശില്പം.

ചിരട്ടയിൽ സോമന്റെ വിരൽ തൊടുമ്പോൾ വിരിഞ്ഞതെല്ലാം വിസ്മയ രൂപങ്ങൾ. മൂന്നു വർഷം മുമ്പ് സംഭവിച്ച ഒരു അപകടത്തിൽ ജീവിതം വഴിമുട്ടിയപ്പേഴാണ് വീട്ടിലുള്ള ചിരട്ടകളിൽ തൻ്റെ കരവിരുത് പരിക്ഷിച്ചത്.ആദ്യമൊക്കെ പരാജയമായിരുന്നു . ഭാര്യ രാജമ്മ യുടെയും, മക്കളായ സരിതയും, സരിലും പ്രോത്സാഹിപ്പിച്ചപ്പോൾ തൻ്റെ ശരിരിക ബുദ്ധിമുട്ട് മറന്ന് സമയമെടുത്ത് ഓരോശില്പവും പൂർത്തിയാക്കുകയായിരുന്നു.

കൈ കൊണ്ട് അതിവ സൂഷ്മതയോടെയാണ് ഓരോ ചിരട്ടയിലും സോമൻ ശില്പങ്ങൾ മെനയുന്നത്. പക്ഷികളുടെയും, മൃഗങ്ങളുടെയും രൂപങ്ങൾ, ഫ്ളവർ ബേസുകൾ, ടേബിൾ ലാബുകൾ, തുടങ്ങി നിരവധി വസ്തുക്കൾ സോമൻ തൻ്റെ കരവിരുതിലൂടെ നിർമ്മിച്ചിരിക്കുന്നു.ഇവ കൈരളി ഹാൻഡി ക്രാഫ്റ്റുകളിലൂടെയും വിവിധ ഫെസ്റ്റിവലിലൂടെയും വിൽപ്പന നടത്താറും ഉണ്ട്.

You May Also Like