Connect with us

Hi, what are you looking for?

NEWS

വികലമായ മദ്യനയത്തിനെതിരെ നിൽപ്പ് സമരം നടത്തി പ്രതിഷേധിച്ചു

കോതമംഗലം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി, ഗ്രീൻ വിഷന്‍-കേരള, മദ്യവിരുദ്ധ ഏകോപന സമിതി, സജീവം ലഹരിവിരുദ്ധ ക്യാമ്പയിന്‍, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സർക്കാരിൻറെ വികലമായ മദ്യനയത്തിനെതിരെ കോതമംഗലം എക്സൈനസ് ഓഫീസിനു മുന്നിൽ നില്‍പ്പു സമരം നടത്തി പ്രതിഷേധിച്ചു.
മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക് പ്രസിഡന്‍റ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചയോഗം മദ്യനിരോധന   സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വിന്‍സന്‍റ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മദ്യത്തിൻറെ ഉപയോഗവും ലഭ്യതയും കുറക്കും എന്ന് പരസ്യം ചെയ്ത് അധികാരത്തിലേറിയ സർക്കാർ പുതിയ മദ്യനയത്തിലൂടെ കേരളത്തിൽ മദ്യപ്രളയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മധ്യമേഖല പ്രസിഡന്‍റ് ജെയിംസ് കോറമ്പേല്‍ മുഖ്യപ്രഭാഷണവും
സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ കോര്‍ഡിനേറ്ററും ഗ്രീന്‍വിഷന്‍- കേരള സംസ്ഥാന സെക്രട്ടറിയുമായ ജോണ്‍സണ്‍ കറുകപ്പിളളില്‍ ആമുഖ പ്രസംഗവും നടത്തി.
ചന്ദ്രലേഖ ശശിധരന്‍, ജിജി പുളിക്കല്‍, ജോണി കണ്ണാടന്‍, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, മോന്‍സി മങ്ങാട്ട്, റെജി വാരിക്കാട്ട്, മാര്‍ട്ടിന്‍ കീഴേമാടന്‍, റ്റി.എ. ഇല്യാസ്, സുരേഷ് ആലപ്പാട്ട്, ജോയി പനയ്ക്കല്‍, ജോര്‍ജ് കൊടിയാറ്റ്, ജിജു വര്‍ഗീസ്, മനോജ് കെ.എം, ജോണ്‍സണ്‍ കെ.പി, ഷാജി പി.എം എന്നിവര്‍ പ്രസംഗിച്ചു.
കേരളജനതയെ മദ്യാസക്തിയിലേക്ക് തള്ളിവിടുന്ന വികലമായ മദ്യനയം തിരുത്തിയില്ലെങ്കിൽ സംസ്ഥാനത്തുടനീളം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...

NEWS

കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ്...