Connect with us

Hi, what are you looking for?

EDITORS CHOICE

ഹാൻഡ്സ് ഫ്രീ സാനിറ്റേഷൻ യൂണിറ്റ് ശ്രദ്ധേയമാകുന്നു.

കോതമംഗലം: താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈകള്‍ കഴുകാന്‍, കൈ കൊണ്ട് ടാപ്പ് തുറക്കേണ്ട കാര്യം ഇല്ലാ. കാലുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഹാന്‍ഡ് ഫ്രീ സാനിറ്റൈസേഷന്‍ യൂണിറ്റ് സ്ഥാപിച്ചിരിക്കുയാണ് യുവ എഞ്ചിനീയർ . കൊറോണ ഭീതിയുടെ സമയത്തു കൈ ടാപ്പിൽ പിടിക്കാതെ കൈ അണുനശീകരണം നടത്താം എന്നതാണ് ഇതിന്റെ സവിശേഷത. യൂണിറ്റ് രൂപകല്‍പ്പന ചെയ്ത് സൗജന്യമായി നിര്‍മ്മിച്ചുനല്‍കിയത് കോട്ടപ്പടിയിലെ യുവ എഞ്ചിനീയറായ സുരാജ് ആണ്.

കൈകൾ ഉപയോഗിക്കാതെ കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് യൂണിറ്റ് – സജീകരിച്ചിരിക്കുന്നത്. ഇത് മൂലം രോഗവ്യാപനത്തിനുള്ള സാദ്ധ്യത തീർത്തും ഇല്ലാതാവുകയാണ്. യൂണിറ്റിന്റെ ഉത്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ചേലാട് പോളിടെക്നിക്കിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയ സുരാജ് മുൻപും ഇത്തരത്തിൽ നിരവധി വ്യത്യസ്തവും ഉപകാരപ്രദവുമായ ഉപകരണങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.

You May Also Like