കോതമംഗലം : പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്നവാഗ്ദാനം, തങ്കളത്തുള്ള ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൌണ്ടേഷന്റെ ഓഫീസിന് മുന്നിൽ പണം അടച്ചവർ അന്വേഷണവുമായി എത്തി. അറസ്റ്റിലായ നാഷണൽ NGO കോൺഫെഡറേഷൻ നേതാവായ അനന്തകൃഷ്ണന്റെ അടുത്ത അനുയായികളുടെ നേതൃത്വത്തിലാണ് തങ്കളത്ത് ഉള്ള സ്ഥാപനം പ്രവർത്തിക്കുന്നത് എന്നാണ് പണം നിക്ഷേപിച്ചവർ ആരോപിക്കുന്നത്. ഏഴ് കോടിയോളം രൂപയുടെ ബുക്കിങ്ങുകളാണ് ഇത്തരത്തിൽ ഇവർ സ്വീകരിച്ചിട്ടുള്ളത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പത്ത് മാസമായിട്ടും സാധനങ്ങൾ നല്കാത്തതിനാൽ പണമടച്ച ആളുകൾ ഇന്ന് രാവിലെ തങ്കളത്തെ സ്ഥാപനത്തിന് മുന്നിൽ എത്തിയിരുന്നു. തങ്കളത്തെ സ്ഥാപനത്തിനെതിരെ കോതമംഗലം പോലീസിൽ പറ്റിക്കപെട്ടവർ പരാതി നൽകിയിട്ടുണ്ട്.
