കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 7ാം വാർഡിലൂടെ കടന്ന് പോകുന്ന തങ്കളം ബ്രാഞ്ച് കനാൽ ബണ്ട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് അവശ്യപ്പെട്ട് ഈ പ്രദേശത്ത് താമസിക്കുന്നവരും ഇതിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവരും സംഘടിച്ച് ധർണ നടത്തി. അനേകം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. ഈ കനാൽ ബണ്ടിലൂടെയുള്ള വഴിയിലൂടെ മാത്രമേ ഈപ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് വീടുകളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.
ഇതിലൂടെയുള്ള യാത്ര ദുരിത പൂർണമാണ് , കുട്ടികൾക്കും അതുപോലെ കാൽനടകാർക്കുപോലും യാത്ര ചെയ്യുവാൻ സാധിക്കുകയില്ല കനത്തമഴ കെടുതിവരുമ്പോൾ കനാൽ റോഡിൽ വെള്ളം കയറിക്കിടന്ന് കുഴി ആയതിനാൽ ടാക്സി വാഹനങ്ങൾ ഒന്നും തന്നെ വിളിച്ചാൽ വരാൻ തയ്യാറല്ല ജനപ്രതിനിധികളായ ഗ്രാമപഞ്ചായത്ത് മെമ്പറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ജില്ലാപഞ്ചായത്ത് മെമ്പറും MLAയും ഈ വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കൂട്ട ധർണ സംഘടിപ്പിച്ചത്. വനിതകളുടെ പ്രതിഷേധ ധർണക്ക് മല്ലിക കേശവൻ അദ്ധ്യക്ഷത വഹിച്ചു.പൊതുപ്രവർത്തകയായ ചന്ദ്രലേഖ ശശിധരൻ ധർണ ഉദ്ഘാടനം ചെയ്തു.നീതു ഷിബു ,ഷീജ ആൻ്റണി ,ആബിര കാമ്പത്ത് ,രാജി തങ്കപ്പൻ ,ചിന്നമ്മ ഏലിയാസ് ,ജിഷ രാജേഷ് ,ജിജി പീറ്റർ ,ഷാമില കാമ്പത്ത് ,അന്നമ്മ സാബു,കുഞ്ഞുമോൾ കൂറ്റപ്പാല , ഉഷ കൃഷ്ണകുമാർ ,സുരേഷ് ആലപ്പാട്ട് ,ജെയിംസ് കോറമ്പേൽ, എം എം പ്രവീൺ ,എബിചേലാട്ട് ,വിജയൻ നായർ ,പി പി തങ്കപ്പൻ ,ആൻ്റെണി മെൽജി ,സുബൈർ ,കൃഷ്ണകുമാർ പടിപ്പുര ,ഏലിയാസ് നടുക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.