കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി. ഹൈസ്കൂൾ പ്ലസ് ടു തലത്തിലുള്ള കുട്ടികൾക്കായി 2024-2025 വർഷം നടപ്പിലാക്കുന്ന തികച്ചും ശാസ്ത്രീയമായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ പ്രോജക്ട് ആയ” കരിയർ ലാബ് അറ്റ് സ്കൂൾ” പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത കരിയർ മാപ്പിംഗ് സെമിനാർ എം.എ ഇൻ്റർനാഷണൽ സ്കൂളിൽ ലയൺസ് റീജിയൻ ചെയർമാൻ ലയൺ കെ.സി.മാത്യൂസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് അവരുടെ സ്വഭാവ അഭിരുചികൾക്കനുസരിച്ച് ഭാവി പഠനവും തൊഴിലും സംബന്ധിച്ച് തീരുമാനം എടുക്കുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എം.എ. ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡിജിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് യൂത്ത് $ കരിയർ ഡിസ്ട്രിക്ട് സെക്രട്ടറി ലയൺ മനോജ് ഗോവിന്ദ് ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പൽ ഡോ. ജൂബി പോൾ , ക്ലബിലെ സെക്രട്ടറിയും റീജിയൻ കോ ഓർഡിനേറ്ററുമായ കെ.എം. കോരച്ചൻ,സോൺ ചെയർമാൻ ബെറ്റി കോരച്ചൻ, ക്ലബ്ബ് ട്രഷറർ സി.എ. ടോണി ചാക്കോ എന്നിവർ പ്രസംഗിച്ചു.