Connect with us

Hi, what are you looking for?

NEWS

വന്യജീവി ആക്രമണങ്ങൾ സർക്കാർ നോക്കുകുത്തി ആകുന്നത്  അപകടകരം: കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന

കോതമംഗലം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും കപട പരിസ്ഥിതി വാദികളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും ഇങ്കിതത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സർക്കാർ നിലപാട് അപകടകരവും പ്രധിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന സമിതി. മലയോര മേഖലയിലെ ജനങ്ങളെ വന്യജീവികൾ കടിച്ചു കീറുകയും ചവിട്ടി  അരയ്ക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യ മൃഗങ്ങളുടെ മനുഷ്യവേട്ടയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജപ്പെട്ടു.വനാതിർത്തിയിൽ താമസിക്കുന്ന കൃഷിക്കാർ കന്നുകാലികളുടെ എണ്ണം നിയന്ത്രിക്കണം എന്ന മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തരം ആണെന്ന് കരുതുന്നില്ല മറിച്ച് ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് പറയുന്നവർ പിന്നീട് മൃഗങ്ങളെ വളർത്തരുത് എന്ന് പറയും അതിനുശേഷം ആളുകൾ അവിടെ താമസിക്കരുത് എന്ന് പറയും ഇത് ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കും. വന്യമൃഗങ്ങളെ വനാതിർത്തിയിൽ തന്നെ തടയുവാനുള്ള സംവിധാനം ഉണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

അടുപ്പിച്ചടുപ്പിച്ചുള്ള വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയ ജനത്തിന്റെ പ്രതിഷേധ
സമരത്തിൽ അവർ ഉയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും, ക്ഷമയുടെ നെല്ലിപ്പടിയിൽ എത്തി നിവർത്തിയില്ലാതെ വൈകാരികമായി പ്രതികരിച്ച  ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണെന്നു സംശയിക്കുന്നു.
പ്രതിഷേ ധിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും  സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.
രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്രയോ പരിതാപകരമാണ്.

പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽ പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോസ് പുതിയേടം ഉദ്ഘാടനം ചെയ്തു. കത്തിഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ രൂപത ട്രഷറർ ജോയ് പോൾ പീച്ചാട്ട്,ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ,ജിജി പുളിക്കൽ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് മങ്ങാട്ട്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കുര്യാക്കോസ്,ബിജു വെട്ടിക്കുഴ, മോൻസി ജോർജ് മങ്ങാട്ട്, പയസ് തെക്കേകുന്നേൽ, തോമസ് മലേകുടി,പയസ് ഓലിയപ്പുറം, ജോർജ് അമ്പാട്ട്, ജോൺസൺ പീച്ചാട്ട്, ബാബു വെട്ടുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം...

NEWS

കോതമംഗലം: കേരളീയ യുവത്വത്തിന്റെ കലാകായിക മേളയായ കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ് കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും ആയി...

NEWS

കോതമംഗലം : ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്‌ച നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ളവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്‌ത...

CRIME

കല്ലൂർക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി...

NEWS

കോതമംഗലം : താളും കണ്ടം – പൊങ്ങിൻ ചുവട് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ്...

NEWS

കോതമംഗലം :പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 10,15,815...

NEWS

പല്ലാരിമംഗലം: ലൈഫിനും, മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പല്ലാരിമംഗലം പഞ്ചായത്തിന്റെ 2025 – 2026 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 5.28...

NEWS

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 33 – മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇസ്റ്റ്- വെസ്റ്റ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ വന സംരക്ഷണ നിയമവും വന്യമൃഗ അതിക്രമങ്ങള്‍ തടയലും എന്ന...

NEWS

കോതമംഗലം : ലോക ജലദിനത്തിൽ,ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ഓർമ്മപ്പെടുത്താൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികളും, അധ്യാപികമാരും ബോധവൽക്കരണ...

CRIME

പെരുമ്പാവൂര്‍: 12 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി ലുകിത് രാജ്‌കോവ (25)നെയാണ് പെരുന്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പെരുമ്പാവൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപത്ത് നിന്നും പിടികൂടിയത്.  

NEWS

ഉദ്പ്പാദന, കാര്‍ഷിക, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ 55 കോടി രൂപയുടെ (54 കോടി രൂപ ചെലവ്) ബജറ്റ് അവതരണം നടന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള...

NEWS

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സിപിഎം ന്റെ ആറാം വാർഡ് മെമ്പർ ഗോപി ബദറൻ കോൺഗ്രസ്സിൽ ചേർന്നു, ആദിവാസി ജനങ്ങളോടുള്ള എംഎൽഎയുടെയും, സിപിഎമ്മിന്റെയും, അവഗണനയ്ക്കെതിരെയാണ് 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ജനാതിപത്യ പാർട്ടി ആയ...

error: Content is protected !!