കോതമംഗലം: രാജമാണിക്യം കമ്മീഷൺ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം നിയോജക മണ്ഡലത്തിലെ കീരംപാറ,കവളങ്ങാട്, നേര്യമംഗലം എന്നീ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങൾക്ക് വസ്‌തുവിൽക്കുന്നതിനോ കുട്ടികൾക്ക് പഠനവായ്‌പ ലഭിക്കുന്നതിനോ ഉൾപ്പെടെ വന്നിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ റവന്യൂ വകുപ്പ് ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് കോതമംഗലത്ത് വെച്ചു നടന്ന കേരളാ യൂത്ത് (ഫ്രണ്ട് (എം) എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
അനുദിനം വർദ്ധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് അടിയന്തിര നടപടികൾ കൈക്കൊള്ളുവാനും, ആർ ആർ ടി ഗ്രൂപ്പിനെ നിലവിൽ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമിക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ട്രെൻജും ഹാങ്ങിംഗ് ഫെൻസിംഗും സ്ഥാപിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്‌സ് കോഴിമല കൺവെൻഷൻ ഉദ്ഘാ ടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് ജോജസ് ജോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടൻ, ജോയി നടുക്കുടി, ടി.എ ഡേവീസ്, എൻ. സി ചെറിയാൻ, സാജൻ തൊടുക, ജിജോ ജോസഫ്, പോൾ മുണ്ടയ്ക്കൽ, റോണി വലിയവീട്ടിൽ, ബൈജു വർഗ്ഗീസ്, മജു പൊക്കാട്ട്, സിജോ കൊട്ടാരത്തിൽ, എന്നിവർ പ്രസംഗിച്ചു.