കോതമംഗലം: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവന് മുന്നില്‍ നടത്തിയ ധര്‍ണ മുന്‍ നഗരസഭ ചെയര്‍മാന്‍ സിജു എബ്രാഹം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ നോബിള്‍ ജോസഫ് അധ്യക്ഷനായി. റോയി കെ. പോള്‍, പി.എം. അഹമ്മദുകുട്ടി, ജോസ് കൈതക്കല്‍, ജോളി ജോര്‍ജ്, പി.കെ. അപ്പുക്കുട്ടന്‍, ജെസി സാജു, ജെയ്‌സണ്‍ ദാനിയേല്‍, ബേസില്‍തണ്ണിക്കോട്ട്, എസ്.കെ. അബു, ബാബു വടയത്ത്, സിബി എല്‍ദോസ്, സേവി കൃഷ്ണന്‍, മണി ചെമ്മനാല്‍, സി.വി. മര്‍ക്കോസ്, ബഷീർ വെറ്റിലപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
