കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ക്ലീൻ നെല്ലിക്കുഴി പദ്ധതി അമ്പേ പരാജയമെന്ന് തെളിയിക്കുന്ന ദൃഷ്യങ്ങളാണ് പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പലയിടത്തും കുമിഞ്ഞ് കൂടി കിടക്കുന്നത്
ആലുവ – മൂന്നാർ റോഡിന് സമീപം ഇരുമലപ്പടി പടിഞ്ഞാറേക്കവലയിലെ മാലിന്യ കൂമ്പാരമാണ് ഈ ഫോട്ടോയിൽ കാണുന്നത്.
ക്ലീൻ നെല്ലിക്കുഴി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിൻ്റെ ചോട്ടിലും മാലിന്യം നിക്ഷേപിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് നെല്ലിക്കുഴി 314 റോഡിന് സമീപം ബോർഡിന് താഴെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യത്തിൻ്റെ ദൃഷ്യങ്ങളാണ് താഴെ കാണുന്നത്.
നെല്ലിക്കുഴിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാദികൾ പടർന്ന് പിടിക്കുമ്പോഴാണ് പൊതു സ്ഥലങ്ങൾ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുന്നത് ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ ചിലവഴിച്ച് കുറെ നെയിം ബോർഡുകൾ സ്ഥാപിച്ചതല്ലാതെ യാതൊരു ഇടപ്പെടലും പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ളതാണ് യാഥാർത്യം.
കഴിഞ്ഞ രണ്ട് വർഷം മുൻപ് ലോഡ് കണക്കിന് ഹോസ്പ്പിറ്റൽ മാലിന്യം ഉൾപ്പെടെ സ്വകാര്യ വ്യക്തിയുടെ പാറമടയിൽ കണ്ടെത്തിയിട്ട് നാളിതുവരെ അത് നീക്കം ചെയ്യാനോ സംസ്കരിക്കാനോ അധികാരവർഗ്ഗം തയ്യാറായിട്ടില്ല ഈ മാലിന്യം നിക്ഷേപം നടത്തിയ വാർഡിലും പരിസര വാർഡുകളിലുമാണ് ഏറ്റവും അധികം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്ന യാഥാർത്വവുമുണ്ട് 13 ആം വാർഡിൽ ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെടുന്ന സാഹചര്യം പോലും ഈ അടുത്തിടെ ഉണ്ടായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡിൽ മാത്രം അമ്പതോളം വരുന്ന ആളുകൾക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട് രണ്ട് മാസത്തിനുള്ളിൽ.
യാതൊരു ഇടപ്പെടലും ഉണ്ടാകുന്നില്ല പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തുനിന്നും.