കോതമംഗലം : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സി പി ഐ എം ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിൽ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റ ഭാഗമായി നടന്ന കോതമംഗലം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ ധർണ മുൻസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് പി എം ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ ധർണ നെല്ലിമറ്റത്ത് ജില്ലാ കമ്മിറ്റി അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് സതീഷ്,പി എൻ ബാലകൃഷ്ണൻ,ഏരിയ സെക്രട്ടറിമാരായ കെ എ ജോയി,ഷാജി മുഹമ്മദ്,ആൻ്റണി ജോൺ MLA,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ശിവൻ,കെ ബി മുഹമ്മദ്,എ എ അൻഷാദ്,പി എം മുഹമ്മദാലി,കെ പി മോഹനൻ എന്നിവർ സംസാരിച്ചു.
