Connect with us

Hi, what are you looking for?

NEWS

മഞ്ഞപ്പിത്ത വ്യാപനം തടയാൻ സൗജന്യ വാക്സിൻ ഉറപ്പുവരുത്തണം: എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിലെ ആവശ്യമുള്ള എല്ലാ ആളുകൾക്കും സൗജന്യ മഞ്ഞപ്പിത്ത പ്രതിരോധ വാക്സിൻ വിതരണം ചെയ്യണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .189 ആളുകൾക്കാണ് ഇതുവരെ രോഗം പിടിപെട്ടത് .ഇതിൽ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് ..ഒരു രൂപ പോലും സർക്കാരിൽ നിന്ന് സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും, രോഗികൾക്ക് ലഭിക്കാത്തത് വളരെ വിഷമകരമായ അവസ്ഥയാണ് ഓരോ കുടുംബങ്ങളിലും സൃഷ്ടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസിൻ്റേയും ,വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻറ് ശില്പ സുധീഷിന്റെയും പേരിൽ സംയുക്തമായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ,അക്കൗണ്ടിലേക്ക് മുഴുവൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ രോഗബാധിതരായ ആളുകളുടെ ചികിത്സയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനും ഇന്നത്തെ യോഗത്തിൽ ധാരണയായതായി എംഎൽഎ പറഞ്ഞു.

ബെന്നി ബഹനാൻ എംപിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിത് കുമാർ , മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ് പി ആർ നാരായണൻ നായർ ,വേങ്ങൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി കൃഷ്ണൻകുട്ടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ ഷിജോ , ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബിജു ടി കെ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു . കുന്നത്തുനാട് തഹസിൽദാർ താജുദ്ദീൻ, ഡിഎംഒ ഡോ. സഹീനാ കെ ,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു .

You May Also Like

CRIME

പെരുമ്പാവൂര്‍: 12 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം സ്വദേശി ലുകിത് രാജ്‌കോവ (25)നെയാണ് പെരുന്പാവൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടി പെരുമ്പാവൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപത്ത് നിന്നും പിടികൂടിയത്.  

NEWS

ഉദ്പ്പാദന, കാര്‍ഷിക, പശ്ചാത്തല മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ 55 കോടി രൂപയുടെ (54 കോടി രൂപ ചെലവ്) ബജറ്റ് അവതരണം നടന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള...

NEWS

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സിപിഎം ന്റെ ആറാം വാർഡ് മെമ്പർ ഗോപി ബദറൻ കോൺഗ്രസ്സിൽ ചേർന്നു, ആദിവാസി ജനങ്ങളോടുള്ള എംഎൽഎയുടെയും, സിപിഎമ്മിന്റെയും, അവഗണനയ്ക്കെതിരെയാണ് 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ജനാതിപത്യ പാർട്ടി ആയ...

NEWS

കോതമംഗലം: എം ജി സർവ്വകലാശാല കലോത്സവത്തിൽ നങ്യാർ കൂത്തിൽ പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിലെ BSc സൈബർ ഫോറെൻസിക് മൂന്നാം വർഷ വിദ്യാർത്ഥിനിയും, തൃക്കാരിയൂർ വണ്ടാനത്തിൽ വീട്ടിൽ പി ജി വിജയൻ-...

NEWS

കോതമംഗലം :മണികണ്ഠന്‍ചാലിൽ പുതിയ പാലം നിർമ്മാണം ; അലൈന്‍മെന്റിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ...

NEWS

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം ആനോട്ടുപാറയിൽ കാട്ടാനയിറങ്ങി നാശം വിതച്ചു കേളംകുഴക്കല്‍ സിബിയുടെ വീടിനോട് ചേര്‍ന്നാണ് ആനയിറങ്ങിയത്. വാഴയും,കപ്പയുമാണ് പ്രധാനമായും നശിപ്പിച്ചത്.സമീപത്തെ മറ്റ് കൃഷിയിടങ്ങളിലും പുരയിടങ്ങളിലും ആനകള്‍ കയറിയിറങ്ങിയിട്ടുണ്ട്.നേരം പുലര്‍ന്നശേഷമാണ് പലരും ഇക്കാര്യം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത കൃഷി നാശം ഉണ്ടായി. നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലയിൽ കൃഷി...

CRIME

കോതമംഗലം : ഒരു കിലോയിലേറെ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഇരമല്ലൂര്‍...

NEWS

കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ച പാമ്പലായം വീട്ടിൽ കുഞ്ഞപ്പന്റെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്നും ധന സഹായം നൽകുന്നതിനുള്ള അടിയന്തര...

NEWS

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വല്യ മൃഗ ശല്യത്തിനെതിരെ കേന്ദ്രം വന നിയമം ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി ബി.എസ്.എൻ.എൽ...

NEWS

കോതമംഗലം :ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റി തടത്തിക്കവലയിൽ ജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം :മുത്തംകുഴി ശിവാഞ്ജലി വീരനാട്ട്യം കൈകൊട്ടിക്കളി ടീമിനെ ആന്റണി ജോൺ എം എൽ എ ആദരിച്ചു. കഴിഞ്ഞ ഒരു വർഷ കാലത്തിലേറെയായി പിണ്ടിമന മുത്തംകുഴി കേന്ദ്രീകരിച്ചാണ് ടീം പ്രവർത്തിക്കുന്നത് . പുരോഗമന കലാസാഹിത്യസംഘം...

error: Content is protected !!