കോതമംഗലം: – കോവിഡ് 19 ആശ്വാസ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 11 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിക്കുന്നു.പഞ്ചസാര 1 കിലോ,ചെറുപയർ/വൻപയർ 500 ഗ്രാം, ശർക്കര 1 കിലോ,മുളക് പൊടി 100 ഗ്രാം,മല്ലിപ്പൊടി 100 ഗ്രാം,മഞ്ഞൾപ്പൊടി 100 ഗ്രാം,സാമ്പാർ പൊടി 100 ഗ്രാം,വെളിച്ചെണ്ണ 500 മി ലി/സൺ ഫ്ളവർ ഓയിൽ 1 ലിറ്റർ,പപ്പടം 1 പായ്ക്കറ്റ്,സേമിയ/പാലട 1 പായ്ക്കറ്റ്,ഗോതമ്പ് നുറുക്ക് 1 കിലോ എന്നിങ്ങനെ 11 ഇനം സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്.
കോതമംഗലം മുനിസിപ്പാലിറ്റിയിൽ സെൻ്റ്.ജോർജ് കത്തീഡ്രൽ പാരീഷ് ഹാളിൽ രണ്ട് കേന്ദ്രം,തങ്കളം സൺഡേ സ്കൂൾ എന്നിങ്ങനെ മൂന്നു കേന്ദ്രങ്ങൾ,നെല്ലിക്കുഴി പഞ്ചായത്തിൽ തങ്കളം സൺഡേ സ്കൂൾ,കുട്ടമ്പുഴ പഞ്ചായത്തിൽ വിമല പബ്ലിക് സ്കൂൾ,കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട് സെൻ്റ് ജോർജ് ഗത്സീമോൻ പള്ളി പാരീഷ് ഹാൾ,കവളങ്ങാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹാൾ നേര്യമംഗലം,കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി സൂപ്പർ മാർക്കറ്റ്,പിണ്ടിമന പഞ്ചായത്തിൽ മാലിപ്പാറ കാർമ്മലൈറ്റ് കോൺവെന്റ് നഴ്സറി സ്കൂൾ,പല്ലാരിമംഗലം പഞ്ചായത്തിൽ മാരമംഗലം പള്ളി ഓഡിറ്റോറിയം,വാരപ്പെട്ടി പഞ്ചായത്തിൽ ഗവൺമെൻ്റ് എൽ പി സ്കൂൾ വാരപ്പെട്ടി എന്നിങ്ങനെ പതിനൊന്ന് കേന്ദ്രങ്ങളിലായിട്ടാണ് പാക്കിങ്ങ് പ്രവർത്തികൾ പുരോഗമിക്കുന്നത്.