Connect with us

Hi, what are you looking for?

NEWS

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷ വഹിക്കും. രണ്ട് ബ്ലോക്കുകളിലായി 3 നിലകളിലായിട്ടാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്.നെല്ലിക്കുഴി സ്വദേശി സമീര്‍ പൂങ്കുഴി നെല്ലിക്കുഴി പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ചെറുവട്ടൂര്‍ ആശാന്‍പടിയില്‍ സൗജന്യമായി നല്കിയ 43 സെന്റ് സ്ഥലത്താണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്.ആദ്യ ബ്ലോക്കില്‍ 24 ഫ്‌ളാറ്റുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കും.ഇതിനായി 3 കോടി 79 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.രണ്ടാമത്തെ ബ്ലോക്കില്‍ 18 ഫ്‌ളാറ്റുകളാണ് നിര്‍മ്മിച്ച് നല്കുന്നത്. ഫ്‌ളാറ്റിലേക്ക് വേണ്ട അടിസ്ഥാന റോഡ്,ഇലക്ട്രിസിറ്റി,വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നെല്ലിക്കുഴി പഞ്ചായത്ത് ഒരുക്കി നല്‍കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീക്കരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം: വൈകുന്നേരം സ്‌കൂള്‍ ബസില്‍ വന്നിറങ്ങി, വീട്ടിലേക്ക് നടന്നുപോയ ആറാം ക്ലാസുകാരിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ യുവാവിന്റെ അതിക്രമം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പുപ്രകാരം പോലീസ് കേസെടുത്തു. ഊന്നുകല്ലിന് സമീപം വന മേഖലയില്‍...

NEWS

കോതമംഗലം : ട്രാക്കിൽ വെന്നിക്കൊടി പാറിച്ച ആ അതിവേഗ താരം ഇനി ഓർമകളിൽ ജീവിക്കും . 25 വയസിൽ തന്റെ സ്വപ്‌നങ്ങൾ ബാക്കി വെച്ച് അയാൾ യാത്രയായി.കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ആണ്...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ എം.എസ് സി സൂവോളജി വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 05/12/23ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് എം....

NEWS

കോതമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി എല്‍ഡിഎഫ് മുനിസിപ്പല്‍ തല കാല്‍നട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായ പ്രചരണ ജാഥയുടെ ഉദ്ഘാടനം സബ്സ്റ്റേഷന്‍പടിയില്‍ സിപിഐഎം...