കോതമംഗലം:ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും അടങ്ങിയ ദൂരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. കോതമംഗലം ജവഹർ കോളനിയിലെ വീടുകളിൽ വെള്ളം കയറി ബുദ്ധിമുട്ടനുഭവിക്കുന്ന താമസക്കാർക്കാണ് കിറ്റുകൾ നൽകിയത്. ആൻ്റണി ജോൺ MLA വിതരണോൽഘാടനം നിർവ്വഹിച്ചു.
യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ” സ്നേഹപൂർവ്വം കൊച്ചി ഭദ്രാസനം യൂത്ത് അസോസിയേഷൻ” എന്ന പദ്ധതി വഴിയാണ് സഹായങ്ങൾ വിതരണം ചെയ്തത്.
യൂത്ത് അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. സോജൻ പട്ടശ്ശേരിൽ നേതൃത്വം നൽകി.കോതമംഗലം നഗരസഭാംഗങ്ങളായ കെ.എ. നൗഷാദ്, കെവി തോമസ്, മിനി ബെന്നി, എംഎൽഎ പ്രൊജക്ട് കോഡിനേറ്റർ ബെന്നി ആർട്ട്ലൈൻ, യൂത്ത് അസ്സോസ്സിയേഷൻ ഭാരവാഹികളായ ബിനു വേള്ളൂർ, ജൂലിറ്റ,ഭദ്രസാന പ്രതിനിധികളായ ജിജോ ആരകുന്നം, എലിയാസ് ആരകുന്നം, ജിന്റോ കാഞ്ഞിരമറ്റം എന്നിവർ പങ്കെടുത്തു.
