കോതമംഗലം: ഇന്ത്യന്‍ സ്വാതന്ത്ര്യദിന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി കരാട്ടെ ക്ലബ്ബുമായി സഹകരിച്ച് റോട്ടറി ഭവനില്‍ നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കാരക്കുന്നം ഒന്നാം സ്ഥാനവും ഊന്നുകല്‍ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോതമംഗലം ഒന്നാം സ്ഥാനവും ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതുപ്പാടി, മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോതമംഗലം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഇരു വിഭാഗങ്ങളിലുമായി 25 സ്‌കൂളുകള്‍ പങ്കെടുത്തു. റോട്ടറി ഏര്‍പ്പെടുത്തിയ ഫ്രീഡം ക്വിസ് എവറോളിംഗ് ട്രോഫിക്ക് കൂടുതല്‍ പോയിന്റുകള്‍ നേടി കോതമംഗലംസെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരസ്ഥമാക്കി. ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 5000/3000/2000/ രൂപ വീതമുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും, മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്‍കി.ഹൈ സ്‌കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ള സമ്മാനദാനം മുഖ്യ അതിഥിയായി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി ഷെവലിയര്‍ എം.ഐ വര്‍ഗീസ് പണിക്കര്‍ വിതരണം ചെയ്തു. പ്രഥമ ഫ്രീഡം ക്വിസ് എവറോളിംഗ് ട്രോഫി ക്ലബ് പ്രസിഡന്റ് സോണി തോമസ് നല്‍കി. ക്ലബ് പ്രസിഡന്റ് സോണി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഷെവലിയര്‍ എം ഐ വര്‍ഗീസ് പണിക്കരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര കാലത്തെ സ്മരണകള്‍ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു. ക്ലബ് സെക്രട്ടറി സുനില്‍ സജീവ്, പ്രൊഫ.ഡോ. വിനോദ് കുമാര്‍ ജേക്കബ്, കരാട്ടെ ക്ലബ് സെക്രട്ടറി ഹാന്‍ഷി ജോയി പോള്‍, അഡ്വ. കെ. ഐ ജേക്കബ്, ബേസില്‍ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
