കോതമംഗലം: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് നഗരസഭ ചെയര്‍മാന്‍ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത് അധ്യക്ഷനായി. എറണാകുളം ജില്ലയിലെ ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍, ജീവനക്കാര്‍, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കായിക മത്സരങ്ങള്‍ ഇന്നലെയും ഇന്നുമായി കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നു. എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.കെ.ഷിനോയ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. എ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ഫുട്ബാള്‍ മത്സരങ്ങള്‍ കോതമംഗലം പ്ലേമേക്കര്‍ ടര്‍ഫ് ഗ്രൗണ്ടിലും ക്രിക്കറ്റ്, ഷട്ടില്‍ എം.എ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും.
