പോത്താനിക്കാട് : സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വനനിയമ ഭേദഗതി ബില്‍ കര്‍ഷകരുടെ കടയ്ക്കല്‍ കത്തി വെയ്ക്കുമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍. കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിന് മുന്‍പില്‍ ഭേദഗതിബില്‍ പകര്‍പ്പ് കത്തിച്ച് പ്രതിഷേധ കനല്‍ എന്ന പേരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് പനയ്ക്കല്‍. നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ധര്‍ണക്ക് മുന്നോടിയായി നടത്തിയ പ്രതിഷേധ മാര്‍ച്ച് കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മാണി പിട്ടാപ്പിള്ളില്‍ മുഖ്യ പ്രഭാഷണം നടത്തി.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റെജി പ്ലാച്ചേരി, കെ. ഭദ്രപ്രസാദ്, സന്തോഷ് ഐസക്, റോബിന്‍ എബ്രഹാം, ടി.എസ് മുഹമ്മദ്, സലിം പനയ്ക്കല്‍, കെ. നൗഷാദ്, കെ.എം ചാക്കോ, ഡൊമിനിക് നെടുങ്ങാട്ട്, ബാബു പടിഞ്ഞാറ്റില്‍, ആശ ജിമ്മി, ടൈഗ്രീസ് ആന്റണി, ബെന്നി നെടുംപുറം, മാത്യു ആദായി, എന്‍.കെ എല്‍ദോസ്, പ്രിയദാസ് മാണി, ബെല്‍ജി മാത്യു, സന്തോഷ് കുഞ്ഞന്‍, നൈസ് എല്‍ദോ, റെജി സാന്റി, സാറാമ്മ പൗലോസ്, അനില്‍ കല്ലട, സാജു ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
