കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനുമേലാണ് പതിച്ചത്.തീ ഉണ്ടാകാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഇന്ത്യന്‍ ഓയിൽ കോർപ്പറേഷൻ്റെ പെട്രോൾ, ഡീസൽ പമ്പിൽ ഇന്നലെ (വ്യാഴാഴ്ച) ഉച്ചയോടെയാണ് സംഭവം.
വിവരമറിഞ്ഞ് കോതമംഗലത്തുനിന്നുള്ള ഫയര്‍ഫോഴ്സ സംഘം കുതിച്ചെത്തിയിരുന്നു.വൈദ്യുതി ബന്ധം വിഛേദിക്കുകയും മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുകയും ചെയ്ത ഫയര്‍ഫോഴ്സ് കൂടുതല്‍ അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കിയാണ് മടങ്ങിയത്.പമ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തിവക്കുകയും ചെയ്തു.ഭൂമിക്കടിയിലെ ഇന്ധന ടാങ്കിന്‍റെ എയര്‍ഹോള്‍ തടസ്സപ്പെട്ടതിനാലുണ്ടായ വായു മര്‍്ദ്ധമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് അനുമാനം.ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ വിദഗ്ദരുടെ പരിശോധനയിലെ കാരണം വ്യക്തമാകുകയുള്ളുവെന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
