Connect with us

Hi, what are you looking for?

NEWS

റോഡിൽ കോൺക്രിറ്റ് ചെയ്ത് കുഴിയടച്ചെങ്കിലും മാസം പിന്നിട്ടപ്പഴേക്കും പഴയ സ്ഥിതിയിലേക്കെത്തുന്നു

കോതമംഗലം: ചേലാട്- മാലിപ്പാറ റോഡിൽ കോൺക്രിറ്റ് ചെയ്ത് കുഴിയടച്ചെങ്കിലും മാസം പിന്നിട്ടപ്പഴേക്കും കോൺക്രിറ്റ് വെള്ളത്തിൽ ഒലിച്ച് ഗട്ടറുകൾ വീണ്ടും പൂപപ്പെട്ടു തുടങ്ങി. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനേതുടര്‍ന്ന്് ചേലാട്-മാലിപ്പാറ റോഡ് വ്യാപകമായി തകര്‍ന്നിരുന്നു.റോഡിലെ യാത്ര ദുഷ്‌കരമാകുകയും ചെയ്തു.ഇതേതുടര്‍ന്നാണ് കോണ്‍ക്രീറ്റ് ചെയ്ത് കുഴികളെല്ലാം മൂടിയത്.എന്നാല്‍ ഈ കുഴിയടക്കല്‍ വെറും പ്രഹസനമായി മാറിയതാണ് മാസങ്ങള്‍ക്കിപ്പുറത്തെ കാഴ്ച.കോണ്‍ക്രീറ്റ്്മഴവെള്ളത്തില്‍ ഒലിച്ചുപോയി പഴയപോലെ കുഴികള്‍ രൂപപ്പെട്ടുതുടങ്ങി.സിമന്റ് മിശ്രിതത്തിലെ മെറ്റല്‍മാത്രമാണ് പലയിടത്തും അവശേഷിക്കുന്നത്.ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കോണ്‍ക്രീറ്റിംഗ് ആണ് ഈ അവസ്ഥയിലെത്തിയത്.മഴക്കാലം ആരംഭിച്ചതിനൊപ്പമായിരുന്നു കോണ്‍ക്രീറ്റിംഗ്.ഇത് ഉറപ്പിനെ ബാധിച്ചു.മറ്റ് അപാകതകളും അശാസ്ത്രീയതയും തകര്‍ച്ചക്ക് കാറണമായെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.റോഡിന്റെ റീട്ടാറിംഗിനുള്ള ഫണ്ട് വാങ്ങിയശേഷമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് കുഴിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കിയത്.എന്നാല്‍ പൈപ്പ്‌ലൈനിന്റെ പണി കഴിഞ്ഞശേഷവും ടാറിംഗ് നടത്താന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിരുന്നില്ല.ഇപ്പോള്‍ ടാറിംഗിന് ടെണ്ടര്‍നല്‍കിയശേഷമാണ്  കോണ്‍ക്രീറ്റിംഗ് നടത്തിയത്.ടാറിംഗ് നടക്കുന്നതോടെ കോണ്‍ക്രീറ്റ് ചെയ്തഭാഗം മൂടിപോകുമെന്നതിനാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാനാകു മെന്നതാകാം അവശ്യത്തിന് അസംസ്കൃത വസ്തുക്കൾ ചേർക്കാത്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...

NEWS

കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...

NEWS

കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മുൻ ജനപ്രതിനിധികളെയും മുൻ ഭരണസമിതിയംഗങ്ങളേയും കലാ കായിക പ്രതിഭകളെയും പ്രമുഖ വ്യക്തിത്വങ്ങളേയും ആദരിച്ചു. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൻ്റെയും കവളങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ അള്ളുങ്കൽ ഇഞ്ചിപ്പാറ ലിങ്ക് റോഡ് പാലത്തിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി. മലയോര ഗ്രാമമായ അള്ളുങ്കൽ നിന്ന് പ്രദേശവാസികൾക്ക് തലക്കോട് മുള്ളരിങ്ങാട് റോഡിലേക്ക് എളുപ്പത്തിൽ...

error: Content is protected !!