കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച് ജനസേവനകേന്ദ്രം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിബു പടപ്പറമ്പത്തും,നാടിൻറെ വികസനത്തിന് നിലകൊള്ളുന്നതിന്റെ ഭാഗമായി വിവിധതരം പദ്ധതികൾ ബാങ്കിന്റെ കീഴിൽ നടത്തിവരുന്നതിൻ്റെ തുടർപ്രവർത്തിയാണ് ഇത്തരം പുതിയ സംരംഭങ്ങൾ തുടങ്ങുക എന്ന് ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് പറഞ്ഞു.
ബാങ്ക് ഭരണസമിതി അംഗം ജോയ് എം എം സ്വാഗതവും, ബാങ്ക് സെക്രട്ടറി പി കെ മധുസൂദനൻ കൃതജ്ഞതയും പറഞ്ഞ ചടങ്ങിൽ ഊന്നുകൽ ബാങ്ക് പ്രസിഡണ്ട് എം.എസ് പൗലോസ്, പഞ്ചായത്ത് മെമ്പർ റ്റി.എച്ച് നൗഷാദ്, ബാങ്ക് മുൻ പ്രസിഡന്റ് കെ.ബി മുഹമ്മദ്, സഹകാരികളും ജീവനക്കാരും പങ്കെടുത്തു.


























































